മിന്നാമിന്നികളെ കാണാൻ കിട്ടാത്ത, തിരക്ക് പിടിച്ചൊരിടത്ത് ജീവിക്കുന്ന കുഞ്ഞുടുട്ടൂസിന്റെയും ദൂരെദൂരെയൊരു ഗ്രാമത്തിൽ നിന്ന് അവനെ കാണാനെത്തുന്ന മിന്നാമിന്നിക്കൂട്ടത്തിന്റെയും വിസ്മയിപ്പിക്കുന്ന കഥ.
മലയാളത്തിന്റെ ആദ്യകാല പ്രസാധക ഹലീമാബീവിക്ക്, അനേകം പ്രവര്‍ത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ‘ഇതാ ഒരുവള്‍’ എന്ന് വരുംതലമുറയ്ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ട ജ്വാലയുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഇടം. അത്ഭുതകരമാം വിധം ആര്‍ജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെണ്‍കരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ്
ഈ പുസ്തകം.
₹150.00Original price was: ₹150.00.₹125.00Current price is: ₹125.00.
കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്.
‘വാളക്കുളം പൂച്ചപിടിച്ചു’ എന്ന പറച്ചില്‍ രണ്ടുകാലങ്ങളുടെ നടുമധ്യമാണ്.ബാല്യവും കൗമാരവും സമൃദ്ധമായ മലഞ്ചരിവും പുഴയും വയലും അങ്ങാടിയും സ്‌കൂളും മദ്രസ്സയും പള്ളിയും കാമ്പസും ഉത്സവങ്ങളും അടങ്ങിയ ജൈവജീവിതസ്ഥലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എറനാടന്‍ ഗ്രാമജീവിതത്തിന്റെ ഉള്ളുനനയ്ക്കുന്ന ഓര്‍മകളാണ് ഇതിലെ മിക്ക അഖ്യാനവും. അമ്പത് വര്‍ഷം മുമ്പുള്ള മലബാര്‍ ഗ്രാമജീവിതത്തിന്റെ നിഴല്‍പ്പാടുകള്‍ നാട്ടുതണല്‍പോലെ ഈ പുസ്തകത്തെ മനോഹരമാക്കുന്നു.
അതിസാധാരണക്കാരനായൊരു മനുഷ്യൻ തൻ്റെ ജീവിതത്തിലെ ചെറിയ ചില ചലനങ്ങളെ, ഒച്ചകളെ, നോട്ടങ്ങളെ, നോവുകളെ പകർത്തിവെക്കുകയാണീ പുസ്തകത്തിൽ. ഗ്രാമങ്ങളിൽ വേരുകളുള്ള സ്വപ്നങ്ങളിലേക്ക് ഹൃദയമർപ്പിച്ച അനേകം മനുഷ്യരുടെ ആത്മകഥയാകാമിത്. പേരുപോലെ 'വിശപ്പാണ് സത്യം' എന്ന് തിരിച്ചറിഞ്ഞ ഏതു മനുഷ്യൻ്റെയും ആത്മകഥയിലെടുത്തൊട്ടിക്കാവുന്ന ഏടുകൾ... അതു കൊണ്ടുതന്നെ, വായനക്കാരൻ്റെയകം നിറക്കാനാകും ഈ പുസ്തകത്തിന്.
വാക്കു തൊടുമ്പോൾ ഓർമയുടെ അടരുകൾ ഉരിഞ്ഞുരിഞ്ഞുവരുന്ന മാന്ത്രികതയുണ്ട് റഫീക്കിന്റെ കവിതകൾക്ക്. ഓർമ എന്ന വാക്ക് ചെന്നുവീഴാനിടയുള്ള ഗൃഹാതുരതയുടെ പഞ്ഞിക്കെട്ടുകളിലേക്കല്ല ആ കവിതയുടെ പോക്കുവരവുകൾ. കാൽപ്പനികതയുടെ കുത്തൊഴുക്കിലേക്കു ചെന്നുപതിക്കും മുമ്പേ, പിടിച്ച ഇടത്തുനിൽക്കാതെ അത് കുതറി സ്വന്തം വഴിക്കു പായുന്നു. കണ്ടുകണ്ട് പുതുമയറ്റ സാധാരണ ജീവിതത്തിന് ഭാവനയുടെ ഒരധികച്ചിറക് നൽകുന്നു. നാടും വീടും ഉറ്റവരുമെല്ലാം നിറയുന്ന ജൈവികതയുടെ ഒരാവാസവ്യവസ്ഥയായിരിക്കെത്തന്നെ, ആ കവിതകൾ ഉൻമാദത്തിന്റെയും സ്വപ്നത്തിന്റെയും കുപ്പായങ്ങൾ എടുത്തണിയുന്നു. ഒതുക്കമുള്ള, കുറുകിയ, സൂക്ഷ്മാർഥങ്ങളിലേക്ക് പടരുന്ന ജൈവികതയാണ് ഈ കവിതകളിലെ ഭാഷ.
മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു...
₹100.00Original price was: ₹100.00.₹85.00Current price is: ₹85.00.
ഓര്‍മകള്‍കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചിടുകയാണ് ഡോ. എം.എം. ബഷീര്‍. അനല്‍പമായ സ്വാതന്ത്ര്യത്തോടെയും ആവേശത്തോടെയും മനുഷ്യന്‍ മനുഷ്യനെ അറിയുന്ന അപൂര്‍വ്വ സുന്ദരനിമിഷങ്ങള്‍. ബഷീറെന്ന എഴുത്തുകാരനെക്കാള്‍ ഇമ്മിണി വലിയ മനുഷ്യനെ വെളിപ്പെടുത്തുകയാണിതില്‍. ഇവിടെ എഴുത്തുകാരനും ആരാധകനും ഇല്ല. രണ്ട് മനുഷ്യബിന്ദുക്കള്‍ മാത്രം.
₹100.00Original price was: ₹100.00.₹85.00Current price is: ₹85.00.