Pracheena Malabar
ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
₹120.00
Naravamsa Sasthra Kurippukalile Karl Marx
ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറകായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.
₹250.00
Quran Oru Penvayana
Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കും ഇസ്‌ലാമികചിന്തക്കും സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.
₹250.00
Mappilappattu Paadavum Padanavum
നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തിലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസഗംഭീരമായും പാടിയ ഒരു വലിയ സാഹിത്യ-സംഗീത നൈരന്തര്യത്തിലെ തെരഞ്ഞെടുത്ത രചനകളാണ് ചെറുപഠനാവതരണങ്ങൾ സഹിതം ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടു ചരിത്രത്തിലെ സുപ്രധാനമായ രചനകൾ ഭാഷാപരമായ ടിപ്പണി സഹിതം സമാഹരിച്ചിരിക്കുകയാണ്.
₹330.00
Hindutva India: Charithra Samskara Padanangal
ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു.
Original price was: ₹390.00.₹360.00Current price is: ₹360.00.
Antonio Gramsci : Rashtreeya Rachanakalum Jayil Kurippukalum
ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകളും രാഷ്ട്രീയരചനകളും: 1700 രൂപയുടെ 2 വോളിയം പുസ്തകങ്ങള്‍ വെറും 1400 രൂപക്ക് വാങ്ങാം
Original price was: ₹1,700.00.₹1,400.00Current price is: ₹1,400.00.