മുഖ്യമായും ഫാസിസത്തിന്നെതിരെ ടി കെ രാമചന്ദ്രന് എഴുതിയ ലേഖനങ്ങളുടെ ഈ സമാഹാരം അദ്ദേഹം കാലത്തിനു മുന്‍പേ നടന്ന, പ്രവാചകത്വമുള്ള ഒരു ചിന്തകന്‍ ആയിരുന്നു എന്ന് കാണിക്കുന്നു. "നാസി ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശീയ സഞ്ചാരിയോട് ‘ആരാണ് അവിടെ ഭരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: "ഭയം". ബ്രെഹ്റ്റിന്റെ ‘ഭരണകൂടത്തിന്റെ ഉത്കണ്ഠകള്‍’ എന്ന കവിതയിലെ ഈ ഉദ്ധരണിയോടെയാണ് ഈ സമാഹാരത്തിലെ ‘സംഘ പരിവാരത്തിന്റെ മായായുദ്ധം’ എന്ന ലേഖനം ആരംഭിക്കുന്നത്. എങ്ങിനെ ഫാസിസം ജനങ്ങളില്‍ ഭയം നിറയ്ക്കുന്നു എന്ന്, സമൂഹ മനസ്സിലെ അബോധ ഭീതികളെയും വിശ്വാസങ്ങളെയും ഉണര്‍ത്തുന്നു എന്ന്, നഗ്നവും നിര്‍വികാരവുമായ ശക്തിപ്രയോഗത്തെ മാത്രം ആശ്രയിക്കുന്ന ഒരു നിഷ്ഠുരക്രമം നടപ്പിലാക്കുന്നു എന്ന്, കുടുംബം മുതല്‍ സമൂഹം വരെ മാത്രമല്ല, സ്വന്തം കക്ഷിയില്‍ പോലും ആളുകള്‍ പരസ്പരം സംശയിക്കുന്നതുവരെ എങ്ങിനെ ഈ ഭയം സംക്രമിക്കുന്നു എന്ന് ലേഖകന്‍ ഭൂതകാലത്തിലും വര്‍ത്തമാനത്തിലും നിന്നെടുത്ത അനേകം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
-കെ. സച്ചിദാനന്ദന്
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.