Cart

No products in the cart.

Non Fiction

Haji

Haji

ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
200.00
Jathi Vargam Hindutvam – Marx Ambedkar Chinthakal
Jathi Vargam Hindutvam – Marx Ambedkar Chinthakal
Sale

Jathi Vargam Hindutvam – Marx Ambedkar Chinthakal

ജാതി, വർഗ്ഗം, ഹിന്ദുത്വം എന്നിവ കോർപ്പറേറ്റ് മൂലധനവും സമഗ്രാധിപത്യ മതരാഷ്ട്ര വ്യവസ്ഥയുമായി പാരസ്പര്യപ്പെട്ട് പ്രവർത്തിക്കുന്നതിനെ മാർക്സ് - അംബേദ്കർ കാഴ്ച്ചപ്പാടിൽ വിശകലനം ചെയ്യുന്ന പുസ്തകം.
Original price was: ₹370.00.Current price is: ₹350.00.
Multiplex – Super Tharananthara Cinema
Multiplex – Super Tharananthara Cinema

Multiplex – Super Tharananthara Cinema

മിഷ്കിൻ്റെ 'സൈക്കോ', ഡോ. ബിജുവിൻ്റെ 'പ്രത്യാശയുടെ വെയിൽമരങ്ങൾ', 'പെയിൻ്റിങ് ലൈഫ്', റാമിൻ്റെ 'പേരൻപ് ', അഞ്ജലി മേനോൻ്റെ 'കൂടെ ', സക്കറിയയുടെ 'ഹലാൽ ലൗ സ്റ്റോറി', നരണിപ്പുഴ ഷാനവാസിൻ്റെ 'കരി', 'സൂഫിയും സുജാതയും ', സി പ്രേം കുമാറിൻ്റെ '96., ഷാനവാസ് ബാവക്കുട്ടിയുടെ 'തൊട്ടപ്പൻ', മധുപാലിൻ്റെ 'ഒരു കുപ്രസിദ്ധ പയ്യൻ', ജൂബിത്ത് നമ്രഡത്തിൻ്റെ 'ആഭാസം' എന്നീ സിനിമകൾ ഇവിടെ റിവ്യു ചെയ്യുന്നു
150.00
Naravamsa Sasthra Kurippukalile Karl Marx
Naravamsa Sasthra Kurippukalile Karl Marx

Naravamsa Sasthra Kurippukalile Karl Marx

ബ്രാഹ്മണ്യത്തിന്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകൂട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറകായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്സിന്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്തകം. മാർക്സിന്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം.
250.00
Nirasayenkilum Thonathavare Sookshikkuka
Nirasayenkilum Thonathavare Sookshikkuka

Nirasayenkilum Thonathavare Sookshikkuka

കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്.
380.00
Paradesi: Cinemayum Rashtreeyavum

Paradesi: Cinemayum Rashtreeyavum

ഇന്ത്യാ വിഭജന ചരിത്രത്തിലെ ചാരംമൂടിക്കിടന്ന ഒരു കനലാണ് ‘പരദേശിയിലൂടെ’ ചലച്ചിത്രരൂപം കൈവരിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ വളരെ ആഴത്തിൽ വ്യാഖ്യാനിക്കുന്നു എന്നതാണ് പി.ടി.യുടെ സിനിമയുടെ പ്രത്യേകത. പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആർദ്രമായ ഒരു ദൃശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരുപുസ്തകമാണിത്. ‘പരദേശി’ ചലച്ചിത്രം പ്രശ്നവത്കരിക്ന്നകു ഇടങ്ങളെ ലേഖകന്‍ അന്വേഷിക്കുന്നു .
100.00
Pracheena Malabar
Pracheena Malabar

Pracheena Malabar

ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
120.00
Republicinte Bhavi
Republicinte Bhavi

Republicinte Bhavi

പുതിയ പൗരത്വനിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്രസങ്കല്പം, പുതിയ പാർലമെന്റ്, പുതിയ ഭരണഘടനാ ഹാൾ, പുതിയ ഭരണഘടന, പുതിയ നിർമ്മിത ചരിത്രം, പുതിയ സ്ഥലനാമങ്ങൾ, സർവോപരി, സവർക്കർ ജന്മദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും.
190.00
Sulthante Gramaphone
Sulthante Gramaphone

Sulthante Gramaphone

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.
160.00