പ്രണയത്തിനു ദൂതുപോയ ശബ്ദമാണ് മുറിപ്പെട്ടിരിക്കുന്നത്. ഹൃദയത്തെ അലിയിക്കുന്ന സംഗീതത്തെ നെഞ്ചോടു ചേർക്കുക എന്നതല്ലാതെ മറ്റു വഴികളില്ല. ആ മഴ നനയാം. മറ്റൊന്നും നമുക്കു ചെയ്യാനില്ലല്ലോ…

ബഷീറിന്റെ എഴുത്തും ജീവിതവും ഒന്നായി ഒഴുകിയ കാലങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുത്താതിരിക്കില്ല
ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ ജീവിതത്തിലും സ്വാതന്ത്ര്യസമരത്തിലും ജയിലിലും ഒന്നുമില്ലായ്മയിലും എല്ലാമുണ്ടായപ്പോഴും അങ്ങനെയങ്ങനെ ജീവിതത്തിന്റെ എല്ലാ തീരങ്ങളിലും ബഷീറെന്ന മനുഷ്യന്‍ ബാക്കിവെച്ച കനിവിന്റെ, മനുഷ്യത്വത്തിന്റെ നനവിനെ തൊട്ടടുത്ത് ഇരുന്നു പകര്‍ത്തുന്ന കുറിപ്പുകള്‍. സ്‌നേഹം തന്നെയാണ്, അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പകലുകളും രാത്രികളും വാക്കുകളുമാണ് എല്ലാം.
