Vargeeyacharithravum Ramante Ayodhyayum

വര്‍ഗ്ഗീയ ചരിത്രവും രാമന്റെ അയോധ്യയും

150.00

K.E.N

”ആര്‍.എസ്. ശര്‍മ്മ കണ്ടെടുക്കുന്നത്, ബാബറി മസ്ജിദിന്റെയും അയോധ്യയുടെയും ഭൂതകാലം മാത്രമല്ല, ഇന്ത്യയുടെ മതനിരപേക്ഷ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും ചരിത്രമാകെയാണ്. ജീവിക്കേണ്ട ഇന്നിനെ ജ്വലിപ്പിച്ച് നിര്‍ത്തുന്ന ചെറുതെങ്കിലും ഗംഭീരമായ ഒരു ചെറുത്തുനില്‍പ്പെന്ന നിലയിലാണ്, ആര്‍.എസ്. ശര്‍മ്മയുടെ ലഘുകൃതി, സംഘര്‍ഷനിര്‍ഭരമായ നമ്മുടെ കാലത്ത് ഏറെ ഗൗരവമാര്‍ജ്ജിക്കുന്നത്. സങ്കീര്‍ണവും സൂക്ഷ്മവുമായ കാര്യങ്ങളോട് സംവാദം നടത്താന്‍, നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നുതന്നെയാണ് സാര്‍ത്രിനെ അനുസ്മരിപ്പിക്കുംവിധം ‘വര്‍ഗ്ഗീയചരിത്രവും രാമന്റെ അയോധ്യയും’ എന്ന ആര്‍.എസ്. ശര്‍മയുടെ ഏറെ ശ്രദ്ധേയമായ കൃതി, പ്രത്യേകം ആവിധം ചോദിക്കാതെതന്നെ ഫാസിസ്റ്റുകളോട് നിവര്‍ന്ന് നിന്ന് ചോദിക്കുന്നത്. ‘രാമരാജ്യ’ത്തിന്റെ ശിലാസ്ഥാപനം നടന്നുകഴിഞ്ഞ ഒരു രാഷ്ട്രീയകാലാവസ്ഥയില്‍ ആര്‍.എസ്. ശര്‍മ്മയുടെ ഇംഗ്ലീഷിലുള്ള പുസ്തകത്തിന്റെ ഈയൊരു പരിഭാഷ വലിയൊരു പ്രതിരോധവും മതനിരപേക്ഷതയുടെ വന്‍ ചുവടുവെപ്പുമാണ്.”

കെ.ഇ.എന്‍. (ആമുഖത്തില്‍ നിന്ന്)

”പ്രാചീന – മധ്യകാല ഇന്ത്യയുടെ ഭൗതികസംസ്‌കൃതിയെ (material culture)പഠിക്കുന്നതിന് തെളിവ് രൂപങ്ങള്‍ കണ്ടെടുക്കുകയും അവയെ ഭൗതികവാദ സമീപനം മുന്‍നിര്‍ത്തി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ പുതിയ സമീപനം ഉണ്ടാക്കിയ ചരിത്രകാരനാണ് ആര്‍.എസ്. ശര്‍മ്മ. ഭൗതികവാദ ചരിത്ര സമീപനം മുന്‍നിര്‍ത്തി ഇന്ത്യന്‍ ചരിത്രരചനാശാസ്ത്രരംഗത്ത് ഒരു വൈജ്ഞാനിക കുടമാറ്റമാണ് (ആ) ശര്‍മ്മ ഉണ്ടാക്കിയത്.”

ഡോ. കെ.എസ്. മാധവന്‍ (അവതാരികയില്‍ നിന്ന്)

 

Weight 50 g
Dimensions 19.5 × 13 × .7 cm
Language

Malayalam

Cover

Paperback

ISBN

—–

Edition

1st

Vol.

1

Page Count

104

Category

History

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.