മലയാളത്തിലെ ആദ്യകാല പത്രാധിപയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഹലീമാബീവിയുടെ ജീവചരിത്രമായ ‘പത്രാധിപ’ പുറത്തിറങ്ങി. നൂറ, നൂര്ജഹാന് എന്നിവര്‍ ചേര്‍ന്ന് രചിച്ച പുസ്തകം കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധക സംരംഭമായ ബുക്കഫെയാണ് പുറത്തിറക്കിയത്.
”മുസ്ലിം വനിത, വനിത, ഭാരത ചന്ദ്രിക, ആധുനിക വനിത എന്നിവയുടെ പ്രസാധക, പത്രാധിപ, രാഷ്ട്രീയ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക, വിദ്യാഭ്യാസ പ്രവര്‍ത്തക തുടങ്ങി അനേകം പ്രവര്‍ത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഹലീമാബീവിയുടെ ഇടം.” ബുക്കഫെയുടെ പ്രസാധകനായ മുഹ്സിന് ബുക്കഫെ തന്റെ ഫേസ്ബുക്കില്‍ കൂടി വിശദീകരിക്കുന്നു. ‘ഹലീമാബീവിക്ക് മുന്നെയും പ്രസാധകരംഗത്ത് പെണ്‍പേരുകള്‍ കാണാമെങ്കിലും പ്രിന്റര്‍-പബ്ലിഷര്‍-എഡിറ്റര്‍ പദവികളലങ്കരിച്ച ആദ്യത്തെയും ഏറ്റവും പ്രധാനിയുമായ ആള് ഹലീമാബീവിയാണ്. അത്ഭുതകരമാം വിധം ആര്‍ജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെണ്‍കരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തിലടയാളപ്പെടുത്താനുള്ള ശ്രമമാണിത്” എന്നും മുഹ്സിന് വ്യക്തമാക്കി.
150 രൂപയാണ് പുസ്തകതത്തിന്റെ വില.
ടെലഗ്രാം, വാട്സാപ്പ്, സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക