Cart

No products in the cart.

  • Home
  • Marxism
  • ,
  • Politics
  • ,
  • Top Posts

ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകളും രാഷ്ട്രീയരചനകളും: 1700 രൂപയുടെ 2 വോളിയം പുസ്തകങ്ങള്‍ വെറും 1400 രൂപക്ക് വാങ്ങാം

ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകളും രാഷ്ട്രീയരചനകളും: 1700 രൂപയുടെ 2 വോളിയം പുസ്തകങ്ങള്‍ വെറും 1400 രൂപക്ക് വാങ്ങാം

പ്രശസ്ത മാര്‍ക്‌സിയന്‍ സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംഷിയുടെ രണ്ട് വോളിയം പുസ്തകങ്ങള്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വാങ്ങാം. രണ്ട് വോളിയങ്ങളടങ്ങിയ പുസ്തകങ്ങളുടെ യഥാര്‍ത്ഥ വില 1700 രൂപയാണ്. ഇപ്പോള്‍ അത് 1400 രൂപക്ക് നിങ്ങളിലെത്തുന്നു. വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള, രാഷ്ട്രീയവായന ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് അന്റോണിയോ ഗ്രാംഷിയുടേത്. 1926-ല്‍ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ എഴുതിയിട്ടുള്ള ലേഖനങ്ങളാണ് ‘രാഷ്ട്രീയ രചനകള്‍” എന്ന വോളിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാംഷി ഒരു സോഷ്യലിസ്റ്റ് ആകുന്നതിനുമുമ്പ് സാര്‍ഡീനിയയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായി പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അതായത്, 20-ാം വയസ്സില്‍ എഴുതിയ ‘മര്‍ദ്ദിതരും മര്‍ദ്ദകരും’ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാകുന്നതുവരെയുള്ള ലേഖനങ്ങളാണ് ആദ്യഭാഗത്ത് ഉള്ളത്.

ദേശീയവാദിയായ ഒരു യുവാവില്‍ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള ആശയപരിണാമത്തിന്റെ അടയാളങ്ങള്‍ ഈ രചനയില്‍ കാണാം. 1921 ജനുവരിയില്‍ ലിവോര്‍ണോയില്‍ നടന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക കോണ്‍ഗ്രസ്സുമുതല്‍ 1926 ഓക്ടോബര്‍ വരെയുള്ള ഏറെക്കുറെ 6 വര്‍ഷക്കാലത്തെ ലേഖനങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് രണ്ടാംഭാഗത്തുവ രുന്നത്. ജയില്‍ കുറിപ്പുകള്‍ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഇക്കാലരചനകളെയും ഇക്കാലത്തെ പൊതുചരിത്ര-രാഷ്ട്രീയ സ്ഥിതിഗതികളെയും മനസ്സിലാക്കേണ്ടതത്യന്താപേക്ഷിതമാണ്. അതുകൊണ്ട് രാഷ്ട്രീയരചനകളുടെ ജയില്‍ കുറിപ്പുകളുടെ സുഗമമായ വായനക്ക് ഒരു മുന്നൊരുക്കമാകും.

ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗ്രാംഷിയെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം 1926ല്‍ ജയിലിലടച്ചു. വിചാരണാവേളയില്‍ 20 വര്‍ഷത്തേക്ക് ഈ തലച്ചോറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നാണ് മുസ്സോളിനി ആവശ്യപ്പെട്ടത്. തടവറയില്‍ വെച്ച് 1929 മുതല്‍ 1935 വരെയുള്ള കാലത്ത് അദ്ദേഹം നടത്തിയ ധൈഷണികാന്വേഷണങ്ങളാണ് ജയില്‍ക്കുറിപ്പുകള്‍ എന്ന പേരില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ജയില്‍ക്കുറിപ്പുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഈ സമാഹാരം ഗ്രാംഷിയന്‍ ചിന്തയുടെ സമഗ്രസമാഹാരമാണ്.

രാഷ്ട്രീയഘടനയിലെയും പൗരസമൂഹത്തിലേയും വ്യവഹാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രാംഷിയുടെ ചിന്തകള്‍ ലോകത്തെമ്പാടുമുള്ള സംസ്‌കാരപഠിതാക്കള്‍ക്കും വിമോചനപ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേരിട്ടുള്ള പീഡനത്തിന് ഇരയായ വിപ്ലവകാരിയെന്ന നിലയില്‍ ഗ്രാംഷി സമൂഹത്തില്‍ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ വ്യാപനവവും സംസ്ഥാപനവും എങ്ങനെയാണ് സംഭവിക്കുന്നതെന്ന അന്വേഷണത്തിലാണ് മുഖ്യമായും കേന്ദ്രീകരിക്കുന്നത്.

പ്രോഗ്രസ് പബ്ലിഷിക്കേഷന്‍ പുറത്തിരക്കിയ ഈ വോളിയങ്ങള്‍ പി.ജെ. ബേബി വിവര്‍ത്തനം ചെയ്ത് ഗുലാബ്ജാന്‍ എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുള്ളതാണ്. പുസ്തകം ആവശ്യമുള്ളവര്‍ 6362342418 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 355 4020 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 


ടെലഗ്രാംവാട്സാപ്പ്സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക


 

Leave a Reply

Your email address will not be published. Required fields are marked *