മിന്നാമിന്നികളെ കാണാൻ കിട്ടാത്ത, തിരക്ക് പിടിച്ചൊരിടത്ത് ജീവിക്കുന്ന കുഞ്ഞുടുട്ടൂസിന്റെയും ദൂരെദൂരെയൊരു ഗ്രാമത്തിൽ നിന്ന് അവനെ കാണാനെത്തുന്ന മിന്നാമിന്നിക്കൂട്ടത്തിന്റെയും വിസ്മയിപ്പിക്കുന്ന കഥ.
ആഴം എത്രയാകുമെന്നറിയില്ല. എങ്കിലും അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു ഇരട്ട മത്സ്യവും പിടയുന്നുണ്ടെന്ന് അനുഭവപ്പെട്ടേക്കാം. നെഞ്ചിൽ ഒരു കടലാഴം ഇനിയും ബാക്കിയാണെന്ന് തിരിച്ചറിഞ്ഞേക്കാം.
₹195.00Original price was: ₹195.00.₹170.00Current price is: ₹170.00.
അതിസാധാരണക്കാരനായൊരു മനുഷ്യൻ തൻ്റെ ജീവിതത്തിലെ ചെറിയ ചില ചലനങ്ങളെ, ഒച്ചകളെ, നോട്ടങ്ങളെ, നോവുകളെ പകർത്തിവെക്കുകയാണീ പുസ്തകത്തിൽ. ഗ്രാമങ്ങളിൽ വേരുകളുള്ള സ്വപ്നങ്ങളിലേക്ക് ഹൃദയമർപ്പിച്ച അനേകം മനുഷ്യരുടെ ആത്മകഥയാകാമിത്. പേരുപോലെ 'വിശപ്പാണ് സത്യം' എന്ന് തിരിച്ചറിഞ്ഞ ഏതു മനുഷ്യൻ്റെയും ആത്മകഥയിലെടുത്തൊട്ടിക്കാവുന്ന ഏടുകൾ... അതു കൊണ്ടുതന്നെ, വായനക്കാരൻ്റെയകം നിറക്കാനാകും ഈ പുസ്തകത്തിന്.