Cart

No products in the cart.

Memoirs

Basheer – Ezhuthumbol Eppozhum Karanja Oral
Basheer – Ezhuthumbol Eppozhum Karanja Oral
Sale

Basheer – Ezhuthumbol Eppozhum Karanja Oral

ഓര്‍മകള്‍കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചിടുകയാണ് ഡോ. എം.എം. ബഷീര്‍. അനല്‍പമായ സ്വാതന്ത്ര്യത്തോടെയും ആവേശത്തോടെയും മനുഷ്യന്‍ മനുഷ്യനെ അറിയുന്ന അപൂര്‍വ്വ സുന്ദരനിമിഷങ്ങള്‍. ബഷീറെന്ന എഴുത്തുകാരനെക്കാള്‍ ഇമ്മിണി വലിയ മനുഷ്യനെ വെളിപ്പെടുത്തുകയാണിതില്‍. ഇവിടെ എഴുത്തുകാരനും ആരാധകനും ഇല്ല. രണ്ട് മനുഷ്യബിന്ദുക്കള്‍ മാത്രം.
Original price was: ₹100.00.Current price is: ₹85.00.
Begovicinte Jail Kurippukal: 1983-1988
Sale

Begovicinte Jail Kurippukal: 1983-1988

മൊഴിമാറ്റം: അബ്ദുല്ല മണിമ, നൗഷാദ് എം പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാർവകാലികവും സാർവദേശീയവുമായ ദാർശനിക ഉൾക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാർമികതയുടെയും ചരിത്രത്തിന്റെയും മർമങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകൾക്കിടയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും.
Original price was: ₹690.00.Current price is: ₹650.00.
Murivukaludeyum Anandathinteyum Pusthakam
Murivukaludeyum Anandathinteyum Pusthakam
Sale

Murivukaludeyum Anandathinteyum Pusthakam

മുറിവിലും ആനന്ദത്തിലും നിന്ന് ഏകാകിയായൊരാള്‍ ചേര്‍ത്തുവെക്കുന്ന പ്രകാശാനുഭവങ്ങള്‍. ശിഖരങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന തെഴുപ്പുപോലെ, മണ്ണിനടിയില്‍ ഇപ്പോഴും വറ്റാതിരിക്കുന്ന ഉറവുപോലെ അതു നമ്മെ തൊട്ടുനോക്കുന്നു. കരുണയുടേയും മൗനത്തിന്റേയും ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു ചോദിക്കുന്നു...
Original price was: ₹100.00.Current price is: ₹85.00.
Muttam-niraye-pookkalund-front-vayalaata

Muttam Niraye Pookkalund

തോളില്‍ കൈയിട്ട് പറയുന്ന കുഞ്ഞുകുഞ്ഞു സ്വകാര്യങ്ങള്‍. കൂടുതലരികിലേക്ക് ചേര്‍ന്നിരുന്ന് വാക്കായും വരിയായും പങ്കിടുന്ന ഇഷ്ടങ്ങള്‍.
150.00
NANAYUVAN NJAN KADALAAKUNNU
NANAYUVAN NJAN KADALAAKUNNU

NANAYUVAN NJAN KADALAAKUNNU

ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
299.00
Nirasayenkilum Thonathavare Sookshikkuka
Nirasayenkilum Thonathavare Sookshikkuka

Nirasayenkilum Thonathavare Sookshikkuka

കെ ഇ എന്നിന്റെ അനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവയാകട്ടെ ഒരു ശരാശരി മലയാളിയുടെ ജീവിതാനുഭൂതികളിൽനിന്ന് മാറിനിൽക്കുന്ന ഒന്നല്ല. കേരളത്തിൽ ജനിച്ചു നിവർത്തിച്ചുപോരുന്ന ഏതൊരാളുടെയും ജീവിതത്തിലിടപെടുന്ന അതേ കാലം തന്നെയാണ് അദ്ദേഹത്തിലും പ്രവർത്തിക്കുന്നത്. എന്നാൽ അവയെ പ്രത്യേകമാക്കിമാറ്റുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിന്തയുടെ സൂക്ഷ്മതയും സജീവതയുമാണ്.
380.00
POOCHA PIDICHA VAALAKKULAM

POOCHA PIDICHA VAALAKKULAM

‘വാളക്കുളം പൂച്ചപിടിച്ചു’ എന്ന പറച്ചില്‍ രണ്ടുകാലങ്ങളുടെ നടുമധ്യമാണ്.ബാല്യവും കൗമാരവും സമൃദ്ധമായ മലഞ്ചരിവും പുഴയും വയലും അങ്ങാടിയും സ്‌കൂളും മദ്രസ്സയും പള്ളിയും കാമ്പസും ഉത്സവങ്ങളും അടങ്ങിയ ജൈവജീവിതസ്ഥലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എറനാടന്‍ ഗ്രാമജീവിതത്തിന്റെ ഉള്ളുനനയ്ക്കുന്ന ഓര്‍മകളാണ് ഇതിലെ മിക്ക അഖ്യാനവും. അമ്പത് വര്‍ഷം മുമ്പുള്ള മലബാര്‍ ഗ്രാമജീവിതത്തിന്റെ നിഴല്‍പ്പാടുകള്‍ നാട്ടുതണല്‍പോലെ ഈ പുസ്തകത്തെ മനോഹരമാക്കുന്നു.
150.00