Cart

No products in the cart.

Fiction

Minus Poetry
Minus Poetry

Minus Poetry

മുറിവു തുന്നിക്കെട്ടുന്ന സൂക്ഷ്മതയില്‍ ഒരുവള്‍ അടയാളപ്പെടുത്തിയ ലോകങ്ങള്‍, കാലങ്ങള്‍, വാക്കിന്റെ ഔഷധസസ്യഛായകള്‍.
110.00
Ezham Bhranthan
Ezham Bhranthan

Ezham Bhranthan

വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞ് നാമെത്തുന്നത് അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ഇതല്ല ജീവിതം… ഇതല്ല ജീവിതം എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചു പോയ മനുഷ്യരാണവര്‍. നാം അണഞ്ഞ ജീവിതത്തിനും നാം തിരഞ്ഞ ജീവിതത്തിനു മിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും ഇരിട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയുമാറ് പ്രസാദത്തിന്റെ ഒരു കനല്‍ വായനക്കാരനെ തേടിയെത്തുന്നു. പോയിന്റ് ഓഫ് നോ റിട്ടേണിലല്ല ആരുമെന്ന് സാരം.
220.00
Visappanu Sathyam
Visappanu Sathyam

Visappanu Sathyam

അതിസാധാരണക്കാരനായൊരു മനുഷ്യൻ തൻ്റെ ജീവിതത്തിലെ ചെറിയ ചില ചലനങ്ങളെ, ഒച്ചകളെ, നോട്ടങ്ങളെ, നോവുകളെ പകർത്തിവെക്കുകയാണീ പുസ്തകത്തിൽ. ഗ്രാമങ്ങളിൽ വേരുകളുള്ള സ്വപ്നങ്ങളിലേക്ക് ഹൃദയമർപ്പിച്ച അനേകം മനുഷ്യരുടെ ആത്മകഥയാകാമിത്. പേരുപോലെ 'വിശപ്പാണ് സത്യം' എന്ന് തിരിച്ചറിഞ്ഞ ഏതു മനുഷ്യൻ്റെയും ആത്മകഥയിലെടുത്തൊട്ടിക്കാവുന്ന ഏടുകൾ... അതു കൊണ്ടുതന്നെ, വായനക്കാരൻ്റെയകം നിറക്കാനാകും ഈ പുസ്തകത്തിന്.
200.00
Valiya Asudhikale Namuyarthunnu
Valiya Asudhikale Namuyarthunnu

Valiya Asudhikale Namuyarthunnu

വാക്കു തൊടുമ്പോൾ ഓർമയുടെ അടരുകൾ ഉരിഞ്ഞുരിഞ്ഞുവരുന്ന മാന്ത്രികതയുണ്ട് റഫീക്കിന്റെ കവിതകൾക്ക്. ഓർമ എന്ന വാക്ക് ചെന്നുവീഴാനിടയുള്ള ഗൃഹാതുരതയുടെ പഞ്ഞിക്കെട്ടുകളിലേക്കല്ല ആ കവിതയുടെ പോക്കുവരവുകൾ. കാൽപ്പനികതയുടെ കുത്തൊഴുക്കിലേക്കു ചെന്നുപതിക്കും മുമ്പേ, പിടിച്ച ഇടത്തുനിൽക്കാതെ അത് കുതറി സ്വന്തം വഴിക്കു പായുന്നു. കണ്ടുകണ്ട് പുതുമയറ്റ സാധാരണ ജീവിതത്തിന് ഭാവനയുടെ ഒരധികച്ചിറക് നൽകുന്നു. നാടും വീടും ഉറ്റവരുമെല്ലാം നിറയുന്ന ജൈവികതയുടെ ഒരാവാസവ്യവസ്ഥയായിരിക്കെത്തന്നെ, ആ കവിതകൾ ഉൻമാദത്തിന്റെയും സ്വപ്നത്തിന്റെയും കുപ്പായങ്ങൾ എടുത്തണിയുന്നു. ഒതുക്കമുള്ള, കുറുകിയ, സൂക്ഷ്മാർഥങ്ങളിലേക്ക് പടരുന്ന ജൈവികതയാണ് ഈ കവിതകളിലെ ഭാഷ.
200.00
Meesa Mullukal
Meesa Mullukal
Sale

Meesa Mullukal

ആഴം എത്രയാകുമെന്നറിയില്ല. എങ്കിലും അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു ഇരട്ട മത്സ്യവും പിടയുന്നുണ്ടെന്ന് അനുഭവപ്പെട്ടേക്കാം. നെഞ്ചിൽ ഒരു കടലാഴം ഇനിയും ബാക്കിയാണെന്ന് തിരിച്ചറിഞ്ഞേക്കാം.
Original price was: ₹195.00.Current price is: ₹170.00.
ETTAVUM PRIYAPPETTA ENNODU
ETTAVUM PRIYAPPETTA ENNODU
Sale

ETTAVUM PRIYAPPETTA ENNODU

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
Original price was: ₹350.00.Current price is: ₹300.00.
Nalamathe Simham
Nalamathe Simham

Nalamathe Simham

സമകാലിക ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ ജീവിതം ബാക്കിയാക്കിയ അരക്ഷിതാവസ്ഥയുടേയും പ്രതിഷേധത്തിൻ്റേയും അക്ഷരരൂപമാണ് ഈ പുസ്തകം.
160.00
C Ayyappan Kathakal
C Ayyappan Kathakal
Hot

C Ayyappan Kathakal

സി അയ്യപ്പന്‍ കഥകള്‍ | സമ്പൂര്‍ണം സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന്‍ കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍‌കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക പ്രഹരമായിട്ടായിരുന്നു. പൊതുബോധത്തിന്റെ ആലസ്യങ്ങളെ അതെപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. —ടി.ടി. ശ്രീകുമാര്‍
400.00
Onnumonnumonnalla
Onnumonnumonnalla
Hot

Onnumonnumonnalla

ഉടലിനെ ഇത്ര ശ്രദ്ധയോടെ ഉടയ്ക്കുന്ന കവിതകള്‍ മലയാളത്തില്‍ കുറവാണ്. ആന്തരാവയവങ്ങളോടൊക്കെ ഇത്ര സ്നേഹത്തോടെ ആര് സംസാരിച്ചിട്ടുണ്ട്! ആ പേരില്‍ കവിതയെഴുതിയിട്ടുണ്ട്!
140.00