Cart

No products in the cart.

Islamic Studies

Haji

Haji

ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
200.00
Pracheena Malabar
Pracheena Malabar

Pracheena Malabar

ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
120.00
Quran-Oru-Pen-vayana---Amina-Wadud-Front
Quran-Oru-Pen-vayana---Amina-Wadud-Back

Quran Oru Penvayana

Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കു‌ം ഇസ്‌ലാമികചിന്തക്കു‌ം സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.
250.00