Cart

No products in the cart.

Middle East Studies

Haji

Haji

ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
200.00
Islamika Vimochana Deivashasthram
Islamika Vimochana Deivashasthram

Islamika Vimochana Deivashasthram

മൊഴിമാറ്റം: തോമസ് കാർത്തികപുരം പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കു‌ം, മതരഹിതർക്കു‌ം, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന ദൈവശാസ്ത്രത്തിലേക്ക് ഉണർന്നെഴു ന്നേൽക്കാനുള്ള സമയമായി. പരിഷ്കരണമെന്നു‌ം, ദൈവശാസ്ത്രമെന്നു‌ം കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ശരീഅത്തി, അഫ്ഗാനി, മുഹമ്മദ് അബ്ദു, മൌദൂദി, എന്നിങ്ങനെ നീളുന്ന ചിന്തകരുടെ വിമർശനാത്മകമായ അപഗ്രഥനം.