Haji
ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
₹200.00
Quran Oru Penvayana
Quran and Women-ന്റെ വിവർത്തനമായ ഈ പുസ്തകം ലിംഗനീതിയിലധിഷ്ഠിതമായ ഒരു വായനാനുഭവം ഖുർആന്‍ വ്യാഖ്യാനശാഖക്കും ഇസ്‌ലാമികചിന്തക്കും സംഭാവന ചെയ്യുന്നു. മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിലും സ്വകാര്യ മണ്ഡലത്തിലും ഒരുപോലെ ഒതുക്കിനിർത്താനും അവർക്കുനേരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാനും ഉപയോഗപ്പെടുത്തുന്ന ചില ഖുർആനിക വായനകളെ ഈ പഠനം ഇഴപിരിച്ചു വിശകലനം ചെയ്യുന്നു. പാഠവും സന്ദർഭവും വിശകലനം ചെയ്യുന്നതിലൂടെ ഒരിക്കലും അതിക്രമങ്ങളെ ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഗ്രന്ഥകർത്താവ് സമർഥിക്കുന്നു.
₹250.00
Begovicinte Jail Kurippukal: 1983-1988
മൊഴിമാറ്റം: അബ്ദുല്ല മണിമ, നൗഷാദ് എം
പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാർവകാലികവും സാർവദേശീയവുമായ ദാർശനിക ഉൾക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാർമികതയുടെയും ചരിത്രത്തിന്റെയും മർമങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകൾക്കിടയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും.
Original price was: ₹690.00.₹650.00Current price is: ₹650.00.