Cart

No products in the cart.

History

Pracheena Malabar
Pracheena Malabar

Pracheena Malabar

ബഹുഭാഷാ പണ്ഡിതനായിരുന്ന ഡോ. ശംസുല്ല ഖാദിരി പുരാതന കേരളത്തിന്റെ ചരിത്രം ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദുവിൽ തയ്യാറാക്കി 1930ൽ അലിഗഡിൽ വച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. പേര് മലബാർ എന്നാണെങ്കിലും കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള പഴയ കേരളമാണ് ഗ്രന്ഥത്തിന്റെ പ്രതിപാദ്യ വിഷയം.
120.00
Haji

Haji

ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
200.00
Hindutva India: Charithra Samskara Padanangal
Hindutva India: Charithra Samskara Padanangal
Sale

Hindutva India: Charithra Samskara Padanangal

ചരിത്രപരമോ ശാസ്ത്രീയമോ ആയ പിൻബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിൻ്റെ അവകാശവാദങ്ങളെയും വ്യാജനിർമിതികളെയും ധൈഷണികമായ ആർജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഏതെങ്കിലും വ്യക്തികേന്ദ്രീകൃതമായ പ്രതിഭാസമല്ലെന്നും അതിനെ നേരിടാൻ അടിസ്ഥാനരഹിതമായ അതിൻ്റെ ഔദ്ധത്യങ്ങളെ നിർദാക്ഷിണ്യം ആക്രമിക്കാതെ തരമില്ലെന്നും ഈ കൃതി ഉറപ്പിച്ചുപറയുന്നു.
Original price was: ₹390.00.Current price is: ₹360.00.
Pathradhipa : M. Halimabeeviyude Jeevitham
Pathradhipa : M. Halimabeeviyude Jeevitham
Sale

Pathradhipa : M. Halimabeeviyude Jeevitham

മലയാളത്തിന്റെ ആദ്യകാല പ്രസാധക ഹലീമാബീവിക്ക്, അനേകം പ്രവര്‍ത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ‘ഇതാ ഒരുവള്‍’ എന്ന് വരുംതലമുറയ്ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ട ജ്വാലയുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഇടം. അത്ഭുതകരമാം വിധം ആര്‍ജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെണ്‍കരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Original price was: ₹150.00.Current price is: ₹125.00.
Jathi Vargam Hindutvam – Marx Ambedkar Chinthakal
Jathi Vargam Hindutvam – Marx Ambedkar Chinthakal
Sale

Jathi Vargam Hindutvam – Marx Ambedkar Chinthakal

ജാതി, വർഗ്ഗം, ഹിന്ദുത്വം എന്നിവ കോർപ്പറേറ്റ് മൂലധനവും സമഗ്രാധിപത്യ മതരാഷ്ട്ര വ്യവസ്ഥയുമായി പാരസ്പര്യപ്പെട്ട് പ്രവർത്തിക്കുന്നതിനെ മാർക്സ് - അംബേദ്കർ കാഴ്ച്ചപ്പാടിൽ വിശകലനം ചെയ്യുന്ന പുസ്തകം.
Original price was: ₹370.00.Current price is: ₹350.00.