Cart

No products in the cart.

Mankind Literature

ETTAVUM PRIYAPPETTA ENNODU
ETTAVUM PRIYAPPETTA ENNODU
Sale

ETTAVUM PRIYAPPETTA ENNODU

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
Original price was: ₹350.00.Current price is: ₹300.00.
NANAYUVAN NJAN KADALAAKUNNU
NANAYUVAN NJAN KADALAAKUNNU

NANAYUVAN NJAN KADALAAKUNNU

ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
299.00
Ezham Bhranthan
Ezham Bhranthan

Ezham Bhranthan

വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞ് നാമെത്തുന്നത് അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ഇതല്ല ജീവിതം… ഇതല്ല ജീവിതം എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചു പോയ മനുഷ്യരാണവര്‍. നാം അണഞ്ഞ ജീവിതത്തിനും നാം തിരഞ്ഞ ജീവിതത്തിനു മിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും ഇരിട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയുമാറ് പ്രസാദത്തിന്റെ ഒരു കനല്‍ വായനക്കാരനെ തേടിയെത്തുന്നു. പോയിന്റ് ഓഫ് നോ റിട്ടേണിലല്ല ആരുമെന്ന് സാരം.
220.00
Meesa Mullukal
Meesa Mullukal
Sale

Meesa Mullukal

ആഴം എത്രയാകുമെന്നറിയില്ല. എങ്കിലും അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു ഇരട്ട മത്സ്യവും പിടയുന്നുണ്ടെന്ന് അനുഭവപ്പെട്ടേക്കാം. നെഞ്ചിൽ ഒരു കടലാഴം ഇനിയും ബാക്കിയാണെന്ന് തിരിച്ചറിഞ്ഞേക്കാം.
Original price was: ₹195.00.Current price is: ₹170.00.
Sulthante Gramaphone
Sulthante Gramaphone

Sulthante Gramaphone

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീത ലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെക്കുറിച്ച് അന്വേഷിക്കുന്നു.
160.00