Cart

No products in the cart.

Islam

Begovicinte Jail Kurippukal: 1983-1988
Sale

Begovicinte Jail Kurippukal: 1983-1988

മൊഴിമാറ്റം: അബ്ദുല്ല മണിമ, നൗഷാദ് എം പാശ്ചാത്യവും പൗരസ്ത്യവുമായ ദർശനങ്ങളോടുള്ള ബെഗോവിച്ചിന്റെ സൂക്ഷ്‌മ സംവാദങ്ങളും കലയിലും മതത്തിലും രാഷ്‌ട്രമീമാംസയിലുമുള്ള അഗാധതാൽപര്യങ്ങളും കാലികമായ രാഷ്ട്രീയ ധാരണകളും ഹൃദ്യമായി അനുഭവവേദ്യമാകുന്ന ഈ കുറിപ്പുകൾ നിരാശമുറ്റിയ ഒരു തടവറക്കാലത്തിന്റെ അതിജീവനോപാധി കൂടിയായിരുന്നു. സാർവകാലികവും സാർവദേശീയവുമായ ദാർശനിക ഉൾക്കാഴ്ച്ചകളുടെ മഹാവസന്തം, മനുഷ്യന്റെയും ധാർമികതയുടെയും ചരിത്രത്തിന്റെയും മർമങ്ങളെക്കുറിച്ചും ഭാഗധേയങ്ങളെക്കുറിച്ചുമുള്ള മോഹനമായ വിവേകം, ഈ താളുകൾക്കിടയിൽ പൂത്തുലഞ്ഞുനിൽക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന ഏതു മനസ്സിനെയും അത് ധന്യമാക്കും.
Original price was: ₹690.00.Current price is: ₹650.00.
Haji

Haji

ഒരു നോവലിന്‍റെ ആഖ്യാനവും, കവിതയുടെ ഭാഷാമികവും ആഴമേറിയ ദാര്‍ശനിക ചിന്തകളും കൊണ്ട് സമ്പമായ കൃതിയാണ് മൈക്കല്‍ വുല്‍ഫിന്‍റെ ‘ഹജ്ജ്’. ലാളിത്യം നിറഞ്ഞ ആഖ്യാനശൈലി. സഹയാത്രികരെയും, കെട്ടിടങ്ങളെയും എന്നുവേണ്ട ചരിത്രത്തെപ്പോലും ഒരു നോവലിസ്റ്റിന്‍റെ കണ്ണു കൊണ്ട് കണ്ട ഒരു കൃതി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും പങ്കെടുക്കുകയും, ഹൃദയം കൊണ്ട് ഭാഗഭാക്കാകുകയും, പ്രാര്‍ത്ഥന കൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ഒരാത്മീയ സമ്മേളനത്തെക്കുറിച്ച് ഹൃദയം കൊണ്ടെഴുതിയ ഒരു കൃതിയുടെ ഭംഗി ചോരാത്ത പരിഭാഷ.
200.00
Islamika Vimochana Deivashasthram
Islamika Vimochana Deivashasthram

Islamika Vimochana Deivashasthram

മൊഴിമാറ്റം: തോമസ് കാർത്തികപുരം പരിഷ്കരണം കൈവരിച്ച മതങ്ങളും/ കൈവരിക്കാത്ത മതങ്ങളും എന്ന ദ്വന്ദത്തിലൂന്നിയ യൂറോ കേന്ദ്രീകൃതമായ ബോധത്തിന്റെ സുഷുപ്തിയിൽ നിന്ന് എല്ലാ മതങ്ങളിലെ വിശ്വാസികൾക്കു‌ം, മതരഹിതർക്കു‌ം, പ്രപഞ്ചത്തിനു മുഴുവനും പ്രസക്തമായ വിമോചന ദൈവശാസ്ത്രത്തിലേക്ക് ഉണർന്നെഴു ന്നേൽക്കാനുള്ള സമയമായി. പരിഷ്കരണമെന്നു‌ം, ദൈവശാസ്ത്രമെന്നു‌ം കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ശരീഅത്തി, അഫ്ഗാനി, മുഹമ്മദ് അബ്ദു, മൌദൂദി, എന്നിങ്ങനെ നീളുന്ന ചിന്തകരുടെ വിമർശനാത്മകമായ അപഗ്രഥനം.
Mappilappattu Paadavum Padanavum
Mappilappattu Paadavum Padanavum

Mappilappattu Paadavum Padanavum

നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തിലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂർണമായും സരസഗംഭീരമായും പാടിയ ഒരു വലിയ സാഹിത്യ-സംഗീത നൈരന്തര്യത്തിലെ തെരഞ്ഞെടുത്ത രചനകളാണ് ചെറുപഠനാവതരണങ്ങൾ സഹിതം ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടു ചരിത്രത്തിലെ സുപ്രധാനമായ രചനകൾ ഭാഷാപരമായ ടിപ്പണി സഹിതം സമാഹരിച്ചിരിക്കുകയാണ്.
330.00