POOCHA PIDICHA VAALAKKULAM
‘വാളക്കുളം പൂച്ചപിടിച്ചു’ എന്ന പറച്ചില്‍ രണ്ടുകാലങ്ങളുടെ നടുമധ്യമാണ്.ബാല്യവും കൗമാരവും സമൃദ്ധമായ മലഞ്ചരിവും പുഴയും വയലും അങ്ങാടിയും സ്‌കൂളും മദ്രസ്സയും പള്ളിയും കാമ്പസും ഉത്സവങ്ങളും അടങ്ങിയ ജൈവജീവിതസ്ഥലങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എറനാടന്‍ ഗ്രാമജീവിതത്തിന്റെ ഉള്ളുനനയ്ക്കുന്ന ഓര്‍മകളാണ് ഇതിലെ മിക്ക അഖ്യാനവും. അമ്പത് വര്‍ഷം മുമ്പുള്ള മലബാര്‍ ഗ്രാമജീവിതത്തിന്റെ നിഴല്‍പ്പാടുകള്‍ നാട്ടുതണല്‍പോലെ ഈ പുസ്തകത്തെ മനോഹരമാക്കുന്നു.
₹150.00
NANAYUVAN NJAN KADALAAKUNNU
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
₹299.00