ഡോ. രേഖാരാജ്
ദലിതാധുനികതയെ മൊത്തത്തില്‍ പരിഗണിച്ചാല്‍ അതിനകത്തുള്ള – ദലിതാധുനികതയുടെ അകത്ത് സംഭവിച്ചിട്ടുള്ള – പലതരം ഇടര്‍ച്ചകളെയും ആശയക്കുഴപ്പങ്ങളെയും ധര്‍മ്മസങ്കടങ്ങളെയും അതുപോലെ അതിന്റെ പലതലത്തിലുള്ള സങ്കീര്‍ണ്ണതകളെയും അയ്യപ്പന്റെ കഥാപാത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്.
എന്റെയൊക്കെ കുഞ്ഞുന്നാളില്‍, കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന കാലഘട്ടത്തിലാണ് ഞാന്‍ അയ്യപ്പന്‍മാഷിന്റെ കഥകള്‍ വായിക്കുന്നത്. കെ.കെ. കൊച്ചിന്റെ സജഷന്റെ ഭാഗമായാണ് അന്നത് വായിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഏതാണ്ട് എല്ലാക്കാലത്തും കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും നമ്മള്‍ അദ്ദേഹത്തെ വായിക്കുകയോ അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പറയുകയോ ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.
കാരണം കഴിഞ്ഞ കുറച്ചുകാലമായി അയ്യപ്പന്റെ ഒരു കഥവെച്ചിട്ട് ഒരു തിരക്കഥയുണ്ടാക്കാനുള്ള പെടാപ്പാടിലാണ് ഞാന്‍. അതുകൊണ്ടുതന്നെ എല്ലാദിവസവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുക, അതേക്കുറിച്ച് ആലോചിക്കുക, അദ്ദേഹം ഉണ്ടാക്കിവെച്ചിട്ടുള്ള ഒരു ഭൂമിശാസ്ത്രത്തിലൂടെ യാത്രപോകുക, അദ്ദേഹം തന്നെ സൃഷ്ടിച്ചുവെച്ചിട്ടുള്ള പല കഥാപാത്രങ്ങളുടെയും അകത്തേക്ക് കയറിപ്പോകുക, തുടങ്ങിയ വളരെ ദുഷ്‌കരമായതും എന്നാല്‍ വളരെ എക്‌സൈറ്റിങ്ങായിട്ടുമുള്ള ഒരനുഭവത്തിലൂടെ ഏകദേശം കഴിഞ്ഞ ഒരു വര്‍ഷമായി കടന്നുപോകുന്നുണ്ട്.
ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു, വേദിയിലിരിക്കുന്ന ആരെങ്കിലുംതന്നെ ഏതെങ്കിലുമര്‍ത്ഥത്തില്‍ അയ്യപ്പനുമായി ഏതെങ്കിലുംതരത്തില്‍ നേരിട്ട് ഇടപെടാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുള്ളയാളുകളായിരിക്കും. അപ്പോള്‍ ഇങ്ങനെ എന്തുകൊണ്ടാകും ഒരു കഥാകൃത്ത് നമ്മളുടെ ദൈനംദിന ജീവിതത്തെ, ദൈനംദിന ഭാവനകളെ, നമ്മുടെ ആലോചനകളെ ഇത്രയധികം സ്വാധീനിക്കുകയും ഇത്രയധികം എക്‌സൈറ്റ് ചെയ്യുകയും ചെയ്യുന്നത് എന്ന്.
പ്രമോദും ഹരീഷുമാണ് ഈ പുസ്തകപ്രകാശനവേദിയില്‍ പങ്കെടുക്കുന്ന രണ്ടുപേര്‍. ഇവരെ കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. പ്രമോദ് അസ്തിത്വത്തെ കുറിച്ചിട്ടുള്ള, സ്വത്വത്തെ കുറിച്ചിട്ടുള്ള വളരെ വിഷമകരമായിട്ടുള്ള, വളരെ സങ്കീര്‍ണ്ണമായിട്ടുള്ള അവസ്ഥകളിലേയ്ക്ക് നോക്കുന്ന ഒരാളാണ്. അകത്തേക്കകത്തേക്ക് നോക്കുന്ന കഥകളെഴുതിയിട്ടുള്ള ഒരാളാണ് പ്രമോദ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹരീഷാണെങ്കില്‍ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ഭൂമിശാസ്ത്രത്തെക്കുറിച്ചും വളരെ വ്യത്യസ്തമായിട്ടുള്ള ലോകക്കാഴ്ച്ചകളിലേയ്ക്കും അതുപോലെ ലാളിത്യമെന്ന് തോന്നിയാല്‍പ്പോലും നമ്മളെ പിന്തുടരുന്ന ഒരു ജൈവാനുഭവങ്ങളിലേയ്ക്കുമൊക്കെ കൊണ്ടുപോകുന്ന ഒരു കഥാകൃത്താണ്. അയ്യപ്പനില്‍ ഇതുരണ്ടും സമ്മേളിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
നമുക്കെല്ലാവര്‍ക്കും അറിയാം, ഓരോ പുസ്തകപ്രകാശനവേദിയിലും പുസ്തകരചയിതാക്കളെ പുകഴ്ത്തുക എന്നുള്ളത് ഒരു അനുഷ്ഠാനമായി മാറിയിരിക്കുന്നുണ്ട്. അത്തരം കേവല അനുഷ്ഠാനപരതക്കപ്പുറത്തേക്ക് അയ്യപ്പനെന്തുകൊണ്ടാണ് നമ്മളുടെ എല്ലാവരുടെയും ഹൃദയത്തെ തൊടുന്ന, നമ്മുടെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ നിമിഷങ്ങള്‍ അയ്യപ്പനെ ഓര്‍മ്മപ്പെടുത്തുമാറ്, അയ്യപ്പന്റെ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുമാറ്, സമകാലികനായി നമ്മോടൊപ്പം നടക്കുന്ന ഒരാളായി അയ്യപ്പന്റെ കഥകള്‍ മാറുന്നതെന്നുള്ള ഒരു ചോദ്യത്തിന് അദ്ദേഹത്തിന്റെ പുസ്തകം വായിച്ചാല്‍ ഉത്തരം ലഭിക്കും.
പ്രമോദും ഹരീഷുമാണ് ഈ പുസ്തകപ്രകാശനവേദിയില്‍ പങ്കെടുക്കുന്ന രണ്ടുപേര്‍. ഇവരെ കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. പ്രമോദ് അസ്തിത്വത്തെ കുറിച്ചിട്ടുള്ള, സ്വത്വത്തെ കുറിച്ചിട്ടുള്ള വളരെ വിഷമകരമായിട്ടുള്ള, വളരെ സങ്കീര്‍ണ്ണമായിട്ടുള്ള അവസ്ഥകളിലേയ്ക്ക് നോക്കുന്ന ഒരാളാണ്. അകത്തേക്കകത്തേക്ക് നോക്കുന്ന കഥകളെഴുതിയിട്ടുള്ള ഒരാളാണ് പ്രമോദ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹരീഷാണെങ്കില്‍ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ഭൂമിശാസ്ത്രത്തെക്കുറിച്ചും വളരെ വ്യത്യസ്തമായിട്ടുള്ള ലോകക്കാഴ്ച്ചകളിലേയ്ക്കും അതുപോലെ ലാളിത്യമെന്ന് തോന്നിയാല്‍പ്പോലും നമ്മളെ പിന്തുടരുന്ന ഒരു ജൈവാനുഭവങ്ങളിലേയ്ക്കുമൊക്കെ കൊണ്ടുപോകുന്ന ഒരു കഥാകൃത്താണ്. അയ്യപ്പനില്‍ ഇതുരണ്ടും സമ്മേളിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അയ്യപ്പന്റെ കഥകളില്‍ നോക്കിയാല്‍ ആധുനികനായ ഒരു മനുഷ്യനെയും അയാളെ വിടാതെ പിന്തുടരുന്ന അയാളുടെ സ്വത്വനിലയെക്കുറിച്ചിട്ടുള്ള ഒരു ആശങ്കയാണ് കാണാന്‍ കഴിയുന്നത്.
ഈ സ്വത്വത്തെക്കുറിച്ചുള്ള പലതരത്തിലുള്ള സങ്കീര്‍ണ്ണമായ ഒരുപാട് ചോദ്യങ്ങള്‍ നമ്മളിലേക്കിട്ടുതരും. പ്രത്യേകിച്ചും ഐഡന്റിറ്റി എന്നുപറയുന്ന ഒരു സംഗതി. അത് ഒട്ടും ലളിതമായ ഒരു കാര്യമല്ല. ആളുകള്‍ പലപ്പോഴും വളരെ ലളിതമായി ആഖ്യാനിച്ചാണ് കാണാറുള്ളത്. പക്ഷെ പലസമയത്തും നമുക്ക് പ്രകാശനം സാധ്യമല്ലാത്ത, അതായത് നമുക്ക് തന്നെ ഉത്തരമില്ലാത്ത ഒരു നിലയാണ് ഒരാളുടെ സ്വത്വനിലയെന്ന് ഞാന്‍ കരുതുന്നു.
അയ്യപ്പന്റെ കഥകളില്‍ നോക്കിയാല്‍ ആധുനികനായ ഒരു മനുഷ്യനെയും അയാളെ വിടാതെ പിന്തുടരുന്ന അയാളുടെ സ്വത്വനിലയെക്കുറിച്ചിട്ടുള്ള ഒരു ആശങ്കയാണ് കാണാന്‍ കഴിയുന്നത്. വിദ്യാസമ്പന്നനായിട്ടുള്ള ബാങ്ക് ജോലിക്കാരനായ ഒരാള്‍ക്കും ഏതു നിമിഷം വേണമെങ്കിലും അയാളിലേയ്ക്ക് വരാവുന്ന വിവേചനത്തിന്റെയോ അപമാനത്തിന്റെയോ ഒരു സംഗതിയായി അദ്ദേഹത്തിന്റെ ജാതി നിലനില്‍ക്കുന്നതായിട്ട് കാണാം. അതുപോലെതന്നെ ആധുനികനായി ഒളിച്ചോടി ലോകത്തിന്റെ എവിടെയെങ്കിലും പാര്‍ത്താലും കാറുപിടിച്ച് ഭ്രാന്തും അനിയത്തീടെ ഭ്രാന്തുമായി നമ്മളെ കാത്ത് നില്‍ക്കുക, പുറകേ വരുന്നൊരു സംഗതി. നമ്മള്‍ എത്ര ആധുനികനാണ് എന്ന് കരുതുമ്പോഴും ആധുനിക വിദ്യാഭ്യാസം സിദ്ധിച്ചൊരാളെയും നയിക്കുന്നത് ആ നാട്ടിലെ പാരമ്പര്യവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മന്ത്രവാദമുള്‍പ്പെടെയുള്ള ഭൂതാവിഷ്ടമായ കാര്യങ്ങളുമൊക്കെയാണ്. അങ്ങനെ ദലിതാധുനികതയെ മൊത്തത്തില്‍ പരിഗണിച്ചാല്‍ അതിനകത്തുള്ള – ദലിതാധുനികതയുടെ അകത്ത് സംഭവിച്ചിട്ടുള്ള – പലതരം ഇടര്‍ച്ചകളെയും ആശയക്കുഴപ്പങ്ങളെയും ധര്‍മ്മസങ്കടങ്ങളെയും അതുപോലെ അതിന്റെ പലതലത്തിലുള്ള സങ്കീര്‍ണ്ണതകളെയും അയ്യപ്പന്റെ കഥാപാത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്.
എന്റെ പലതരം വായനയില്‍ എനിക്ക് തോന്നിയിട്ടുള്ള കാര്യം, ഒന്ന്, സ്വത്വത്തെ കുറിച്ചുള്ള, സ്വത്വത്തിന്റെ സങ്കീര്‍ണ്ണനിലകളെ കുറിച്ചുള്ള – നമുക്ക് തന്നെ മറികടക്കാന്‍ സാധിക്കാത്ത അതിന്റെ സങ്കീര്‍ണതകളെ കുറിച്ചിട്ടുള്ള – ഒരു കണ്ണാടിക്കാഴ്ച്ച. രണ്ട്, ആധുനികതയെ പുല്‍കാനായി ആഗ്രഹിച്ചിട്ടുള്ള, ആധുനികതയിലേയ്ക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായത്തിന്റെ പലതലത്തലുള്ള പ്രതിസന്ധികളെക്കുറിച്ചുമുള്ള ചില രസകരമായ കാഴ്ച്ചകള്‍. മൂന്നാമത്, ദലിതര്‍ ഒരു സമുദായമെന്ന നിലയിലുള്ള അവരുടെ വികാസത്തിന്റെ പലതരത്തിലുള്ള ഘട്ടങ്ങളും അദ്ദേഹത്തിന്റെ കഥകളില്‍ കാണാന്‍ കഴിയും. അത് ഇപ്പറഞ്ഞപോലെ സ്‌പെക്ട്രാലിറ്റി മുതല്‍ ഒരു നോവലെഴുത്തുവരെ. നോവലെഴുതിക്കൊണ്ട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്ന ഒരു കഥ അയ്യപ്പന്റെ സമാഹാരത്തിലുണ്ട്. ആദ്യം പറഞ്ഞപോലെ ഭൂതാവിഷ്ടതയിലൂടെ ആത്മപ്രകാശനത്തിനുവേണ്ടി കാംക്ഷിക്കുന്ന ഒരാള്‍ അവസാനകഥയിലെത്തുമ്പോള്‍ നോവലെഴുതാന്‍ തീരുമാനിക്കുന്ന ഒരവസ്ഥയിലേയ്ക്ക് മാറുന്ന തരത്തിലുള്ള സമുദായത്തിലെ തന്നെ പലതരത്തിലുള്ള വികാസങ്ങളെ അടയാളപ്പെടുത്തുന്ന കഥകള്‍… ഈ മൂന്ന തരത്തിലാണ് എനിക്കെപ്പോഴും അയ്യപ്പന്‍ കഥകള്‍ അനുഭവപ്പെട്ടിട്ടുള്ളത്.
ടെലഗ്രാം, വാട്സാപ്പ്, സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക