Cart

No products in the cart.

Musleem Pennum Mukhapadavum

420.00

മുസ്ലിം പെണ്ണും മുഖപടവും

 

In stock

Description

ഹിജാബിനെക്കുറിച്ചുള്ള സൂക്ഷ്മവും, സ്ഥൂലവുമായ സംവാദങ്ങളുടെ സന്ദർഭത്തിലാണ് ഞങ്ങൾ ഈ പുസ്തകത്തെക്കുറിച്ച് ആലോചിക്കുന്നത്. മതം അനുശാസിക്കുന്ന ഹിജാബിന്റെ വിവക്ഷയെക്കുറിച്ചുള്ള ചിന്തകൾ മതത്തിനകത്ത് വൈവിധ്യമായിരിക്കുമ്പോഴും, ഈ വൈവിധ്യത്തിന്റെ സാധ്യതയെ നിരാകരിക്കുന്ന കൃത്യമായ ഒരു സങ്കൽപനമാണ് മുസ്ലിം സ്ത്രീയെക്കുറിച്ച് ഇസ്‌ലാമോഫോബുകളും, മതസങ്കുചിത വാദികളും വച്ചു പുലർത്തുന്നത്. ഹിജാബിനെ അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റെ അടയാളമായി അവതരിപ്പിക്കുന്ന ഇസ്ലാം ഭീതിപക്ഷത്തിന്റെ ഭരണകൂടവിവർത്തനമാണ് ഫ്രാൻസിലെ ശിരോവസ്ത്ര നിരോധന നിയമം എന്നു പറയുന്നതിൽ തെറ്റില്ല. അതോടൊപ്പം, മുസ്ലിം സ്ത്രീയുടെയും, ശിരോവസ്ത്രത്തി ന്റെയും സാന്നിധ്യത്തെ ഭീകരതയുമായി ചേർത്തുവായിക്കുന്നത് സ്വീകാര്യമായ പൊതുയുക്തിയായി (civic reason) കടന്നുവന്നിട്ടുമുണ്ട്. ഫ്രാൻസിലെ തലയെടുപ്പുള്ള ചിന്തകരായി അറിയപ്പെടുന്ന സാർത്ര്, സിമോൺ ദബുവാ തുടങ്ങിയവർക്ക് ശിരോവസ്ത്രത്തെക്കുറിച്ചുണ്ടായിരുന്ന അസഹിഷ്ണുതയെപ്പറ്റി എഡ്വേർഡ് സൈദ് നിരീക്ഷിച്ചിട്ടുണ്ട് . ലൈലാ അബുലുദദ്, ലൈലാ അഹമ്മദ് തുടങ്ങിയ പോസ്റ്റ് കൊളോണിയൽ ചിന്തകർ ഹിജാബിനെ ആത്മവിശ്വാസമുള്ള സ്ത്രീത്വത്തിന്റെ അടയാളമായി പുനർവായിക്കുന്നുണ്ട്. അവരുടെ തത്വചിന്താപരമായ പൊളിച്ചെഴുത്തിന് സാമൂഹ്യശാസ്ത്രപരവും, നരവംശശാസ്ത്രപരവുമായ നിരീക്ഷണങ്ങളുടെ പിൻബലം നൽകുകയാണ് ഈ പുസ്തകം ചെയ്യുന്നത്. പുരുഷനോട്ടത്തിന്റെയും (Male gaze) ശരീരത്തിന്റെ കമ്പോളവത്കരണത്തിന്റെയും കാലത്ത് ശിരോവസ്ത്രത്തിന്റെ വിമോചനാത്മകതയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. സാംസ്ക്കാരികമായ ചിഹ്നങ്ങൾ അവയുടെ സ്വീകർത്താക്കളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നമ്മുടെ ഉപരിപ്ലവമായ വായനയ്ക്ക് വഴങ്ങുന്നതല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം.

Weight 450 kg
Dimensions 21.5 × 14 × 2.5 cm
Language

Malayalam

Category

Religion

Cover

Paper Back

ISBN

9789380814414

Edition

1st

Vol.

1

Page Count

390

Reviews

There are no reviews yet.

Be the first to review “Musleem Pennum Mukhapadavum”

Your email address will not be published. Required fields are marked *