ഉദയ കുമാര്‍
ബൈജുവിന്റെ കവിതകള്‍ നമ്മുടെ സാഹിത്യത്തിലെ നിശബ്ദ സംഭവങ്ങളാണ്. ശബ്ദമുണ്ടാക്കാതെ ഭാഷയെയും ഭാവനയെയും നമ്മള്‍ ലോകത്ത് നില്‍ക്കുന്ന രീതിയെയും അവ നിന്നിരുന്ന സ്ഥലത്തുന്ന് സൂക്ഷ്മമായി, ഉറപ്പോടെ, എല്ലാവര്‍ക്കും കാണാന്‍ കഴിയാത്ത രീതിയില്‍ മാറ്റിവെക്കുന്ന കവിതകളാണ് ബൈജു എഴുതിക്കണ്ടിട്ടുള്ളത്. ഇത് എല്ലാ കവികള്‍ക്കും എല്ലാ കലാകാരന്‍മാര്‍ക്കും സര്‍ഗ്ഗാത്മകമായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കും എല്ലായ്‌പ്പോഴും സാധിക്കുന്ന കാര്യമല്ല.
ബൈജു നടരാജന്റെ ഈ കവിതാസമാഹാരം പുറത്തുവരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് വളരെ ഉത്സാഹം തോന്നി. ‘അകം’ എന്ന മനോഹരമായ പുസ്തകം തുറന്നുനോക്കിയതിന്റെ അനുഭവം എന്റെ മനസ്സിനും കണ്ണിനും കൈക്കും നന്നായി ഓര്‍മ്മയുണ്ട്.
ഈ പുസ്തകം ‘അക’ത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, അതില്‍ നിന്ന് വ്യത്യസ്തവും ഒരുപക്ഷെ തീക്ഷ്ണവുമായ ഒരു അനുഭവം നമുക്ക് തരുന്നു.
ബൈജുവിന്റെ കവിതകള്‍ എപ്പോഴും ആവശ്യപ്പെടുന്നത് വായനയല്ല, സാഹചര്യമാണ്. അവയോടൊപ്പം നില്‍ക്കുകയും നടക്കുകയും സഹവസിക്കുകയുമൊക്കെ ചെയ്യുവാനാണ് ഈ കവിതകളും നമ്മെ വിളിക്കുന്നത്.
എന്നാല്‍ ഈ ക്ഷണം കവിതയിലെ വരികള്‍ നമ്മെ അഭിസംബോധന ചെയ്യുന്നതുവഴിയല്ല നമ്മുടെ മുന്നിലെത്തുന്നത്. ഈ കവിതകള്‍ നമ്മള്‍ വായനക്കാരെപ്പോലെ ആരെയെങ്കിലും ലക്ഷ്യമാക്കിയാണ് നില്‍ക്കുന്നത് എന്നുപറയാന്‍ വിഷമമാണ്.
‘അസ്ത്രങ്ങളുണ്ടെന്നു വെച്ചെനിക്കു
ലക്ഷ്യങ്ങളുണ്ടെന്നു കരുതരുതു മിത്രമേ നീ”
ഈ വരികളിലെ അഭിസംബോധന തന്നെ കവിതയുടെ ബാഹ്യശില്പത്താല്‍ മാത്രം കാണുന്ന ഒരു ഭാഷണരൂപമാണെന്ന് വന്നേക്കാം.
അകത്തിലെ കവിതകളിലെ സ്വാഛന്ദ്യത്തില്‍ പലപ്പോഴും നീക്കങ്ങളും ചലനങ്ങളുമുണ്ട്. സൂക്ഷ്മമായ രംഗസംവിധാനങ്ങളുണ്ട്. ഈ സമാഹാരത്തിലെത്തുമ്പോള്‍ കവിത കൂടുതല്‍ നിശ്ചലമാവുന്നു. ചലനമില്ലെന്നല്ല. ഹൃദയമിടിപ്പ്, മടുപ്പ്, വീടിനോടും ആന്തരികാവയവങ്ങളോടുമുള്ള ഇടപാടുകള്‍, ഇങ്ങനെ ഈ കവിതയുടെ ലോകത്തില്‍ ചലനങ്ങള്‍ ഉണ്ട്. എന്നാല്‍ ഭാവത്തിന്റെ തലത്തില്‍ നിന്നും അസാമാന്യമായൊരു നിശ്ചലത ഈ കവിതകള്‍ ആവാഹിച്ചിരിക്കുന്നതായി തോന്നു. സ്റ്റില്‍ ലൈഫ് ചിത്രങ്ങളില്‍ അവയുടെ പാരമ്യത്തില്‍ കാണുന്നതുപോലെ ഊര്‍ജ്ജം, ജീവന്‍, നിശ്ചലതയായി നിലയെടുക്കുന്നു.
അകത്തിലെ കവിതകളിലെ സ്വാഛന്ദ്യത്തില്‍ പലപ്പോഴും നീക്കങ്ങളും ചലനങ്ങളുമുണ്ട്. സൂക്ഷ്മമായ രംഗസംവിധാനങ്ങളുണ്ട്. ഈ സമാഹാരത്തിലെത്തുമ്പോള്‍ കവിത കൂടുതല്‍ നിശ്ചലമാവുന്നു. ചലനമില്ലെന്നല്ല. ഹൃദയമിടിപ്പ്, മടുപ്പ്, വീടിനോടും ആന്തരികാവയവങ്ങളോടുമുള്ള ഇടപാടുകള്‍, ഇങ്ങനെ ഈ കവിതയുടെ ലോകത്തില്‍ ചലനങ്ങള്‍ ഉണ്ട്. എന്നാല്‍ ഭാവത്തിന്റെ തലത്തില്‍ നിന്നും അസാമാന്യമായൊരു നിശ്ചലത ഈ കവിതകള്‍ ആവാഹിച്ചിരിക്കുന്നതായി തോന്നു. സ്റ്റില്‍ ലൈഫ് ചിത്രങ്ങളില്‍ അവയുടെ പാരമ്യത്തില്‍ കാണുന്നതുപോലെ ഊര്‍ജ്ജം, ജീവന്‍, നിശ്ചലതയായി നിലയെടുക്കുന്നു. ഇത് ചലനത്തിന്റെയും ചെയ്തിയുടെയും പരിചിതമായ ബാഹ്യരൂപങ്ങള്‍ ജീവന്റെ ലക്ഷണങ്ങളല്ലാതായിത്തീരുന്ന ഈ കാലത്ത് വായിക്കുന്നതുകൊണ്ട് നമുക്ക് കൂടുതല്‍ സാന്ദ്രമായി അനുഭവപ്പെടാം. കാവ്യപാരമ്പര്യവുമായും അലങ്കാരങ്ങളുടെയും പഴമൊഴികളുടെയും വ്യാകരണവുമായും ഈ കവിതനടത്തുന്ന ഇടപെടലുകള്‍ വര്‍ത്തമാനകാലത്തിന്റെ ഈ അവസ്ഥാവിശേഷവുമായി എവിടെയോ ബന്ധപ്പെടുന്നുണ്ടെന്ന് തോന്നുന്നു.
ബൈജുവിന്റെ ഈ നൂറുകവിതകളും അവയെ ആസ്പദമാക്കി അജയനും രഞ്ജിനിയും എഴുതിയ മനോഹരവും ചിന്താസമ്പന്നമായ ലേഖനങ്ങളും ഈ സമാഹാരത്തെ വിശിഷ്ടമാക്കുന്നു.
ബൈജുവിന്റെ കവിതകള്‍ നമ്മുടെ സാഹിത്യത്തിലെ നിശബ്ദ സംഭവങ്ങളാണ്. ശബ്ദമുണ്ടാക്കാതെ ഭാഷയെയും ഭാവനയെയും നമ്മള്‍ ലോകത്ത് നില്‍ക്കുന്ന രീതിയെയും അവ നിന്നിരുന്ന സ്ഥലത്തുന്ന് സൂക്ഷ്മമായി, ഉറപ്പോടെ, എല്ലാവര്‍ക്കും കാണാന്‍ കഴിയാത്ത രീതിയില്‍ മാറ്റിവെക്കുന്ന കവിതകളാണ് ബൈജു എഴുതിക്കണ്ടിട്ടുള്ളത്. ഇത് എല്ലാ കവികള്‍ക്കും എല്ലാ കലാകാരന്‍മാര്‍ക്കും സര്‍ഗ്ഗാത്മകമായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്കും എല്ലായ്‌പ്പോഴും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രകാശനമെന്ന ഈ ബാഹ്യസംഭവത്തിലൂടെ ബൈജുവിന്റെ കവിത എന്ന നിശബ്ദവും തീവ്രവുമായ സംഭവത്തിന് സാക്ഷിനില്‍ക്കാന്‍ സാധിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതിലെന്നെ കൂട്ടിയതിന് നന്ദി പറഞ്ഞ് ഞാന്‍ നിറുത്തട്ടെ.
ടെലഗ്രാം, വാട്സാപ്പ്, സിഗ്നല്‍ എന്നിവയിലൂടേയും വയലാറ്റയെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യുക