Cart

No products in the cart.

Sale

Meesa Mullukal

Original price was: ₹195.00.Current price is: ₹170.00.

ആഴം എത്രയാകുമെന്നറിയില്ല. എങ്കിലും അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു ഇരട്ട മത്സ്യവും പിടയുന്നുണ്ടെന്ന് അനുഭവപ്പെട്ടേക്കാം. നെഞ്ചിൽ ഒരു കടലാഴം ഇനിയും ബാക്കിയാണെന്ന് തിരിച്ചറിഞ്ഞേക്കാം.

In stock
Mankind Literature 978-8196510503 Malayalam 103 pages

Happy Readers

Editorial Reviews

ചെറിയൊരു പുസ്തകമാണു ‘മീശമുള്ളുകൾ’. ഏതാനും കഥകളേയുള്ളൂ. പക്ഷേ, കാച്ചിക്കുറുക്കിയതും ചെത്തിമിനുക്കിയതുമാണ് ഓരോന്നും. ‘അലാസ്’ എന്ന ആദ്യ കഥ മുതൽ ‘ഭാമ’ എന്ന അവസാനകഥ വരെ വൈകാരികാവസ്ഥകളുടെ വ്യത്യസ്തവും വിചിത്രവുമായ ഭാവപ്രപഞ്ചം അനാവരണം ചെയ്യപ്പെടുന്നു. ‘അലാസ്’ എന്ന ആദ്യ കഥ മുതൽ ആയാസരഹിതമായ കഥാകഥനമാണു കാണാൻ കഴിയുന്നത്. സങ്കീർണതകളില്ലാതെയും വാചാടോപമില്ലാതെയും ഒരു കഥയെയും അതിലെ ജീവിതസത്യത്തെയും ഏതാനും ഖണ്ഡികകളിലൂടെ അനായാസമായി ശ്രീലക്ഷ്മി വരച്ചു വയ്ക്കുന്നു.

K R Meera

Well-known Writer

ശാരീരിക പരിമിതികളെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കുന്ന ശ്രീലക്ഷ്മി സേതുമാധവന്റെ കഥകള്‍ അനുഭവം, ഭാഷാപരിചരണം, ആഖ്യാനം എന്നിവയില്‍ പക്വതയാര്‍ന്ന ഒരെഴുത്തുകാരിയുടെ കയ്യടയാളമുള്ള പുസ്തകമാണ് മീശമുള്ളുകള്‍.

Veerankutty

Notable Poet

Authors

Meet the Author

Sreelakshmi Sethumadhavan

പറക്കുവാന്‍ ഒരു ആകാശമുണ്ടാകുകയെന്നത് ആനന്ദമെങ്കില്‍ ചിറക് തളരുമ്പോള്‍ പറന്നിറങ്ങാന്‍ ഒരു ചില്ലയുണ്ടാകുകയെന്നത് ആശ്വാസമാണ്.
Book By Sreelakshmi Sethumadhavan View All
Meesa Mullukal
Meesa Mullukal

Description

ആഴം എത്രയാകുമെന്നറിയില്ല. എങ്കിലും അപരിചിതന്റെ പുഞ്ചിരിപോലെയോ വെറുതെയൊന്നു തഴുകി മറയുന്ന കാറ്റുപോലെയോ ഈ കഥകൾ നിങ്ങളെ സ്പർശിച്ചേക്കാം. വളരെ മൃദുലമായി മാത്രം നിങ്ങളുടെ മനമൊന്നുലച്ചേക്കാം. അറ്റമെത്തുമ്പോൾ നെഞ്ചിലൊരു കടലും അതിനുള്ളിലൊരു ഇരട്ട മത്സ്യവും പിടയുന്നുണ്ടെന്ന് അനുഭവപ്പെട്ടേക്കാം. നെഞ്ചിൽ ഒരു കടലാഴം ഇനിയും ബാക്കിയാണെന്ന് തിരിച്ചറിഞ്ഞേക്കാം.

Reviews

There are no reviews yet.

Be the first to review “Meesa Mullukal”

Your email address will not be published. Required fields are marked *