ഒരു കാര്യം നേടണമെന്ന് നിങ്ങള്‍ ഉറപ്പായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങളത് നേടുവാന്‍ മുഴുവന്‍ പ്രപഞ്ചവും കരുക്കള്‍ നീക്കുന്നു…പൗലോ കൊയ്‌ലോ
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി[അവലംബം ആവശ്യമാണ്] 1988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു.
ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു നിധിയുണ്ടെന്ന് ഒരു സ്വപ്നം കാണുന്നു. ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം.
ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം കാണുകയും തന്റെ ആഗ്രഹങ്ങളുടെ ദിശയിൽ നടക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്ന ഇടയൻ കുട്ടി. തന്റെ വിധി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് മനസ്സിലാക്കാൻ, അദ്ദേഹം സ്പെയിനിലെ തന്റെ വീട്ടിൽ നിന്നും ടാൻജിയേഴ്സിന്റെ ചന്തകളിലൂടെയും വലിയ ഈജിപ്ഷ്യൻ മരുഭൂമിയിലേക്കും യാത്ര ചെയ്യുന്നു. അവൻ കബളിപ്പിക്കപ്പെടുന്നു, സ്നേഹം അനുഭവിക്കുന്നു, നഷ്ടപ്പെടുന്നു, പണം സമ്പാദിക്കുന്നു, മറ്റൊരു ഭാഷ പഠിക്കുന്നു, വ്യത്യസ്ത ആളുകളെ കണ്ടുമുട്ടുന്നു, സുഖകരവും അത്ര സുഖകരമല്ലാത്തതുമായ സാഹചര്യങ്ങളിൽ സ്വയം കണ്ടെത്തുന്നു. അദ്ദേഹത്തിന്റെ യാത്ര സാഹസികതയും പാഠങ്ങളും നിറഞ്ഞതാണ്, അതേസമയം ഒരു രാജാവിനെയും മരുഭൂമിയിലെ സ്ത്രീയെയും ഒരു ആൽക്കെമിസ്റ്റിനെയും കണ്ടുമുട്ടാനുള്ള പദവിയും അദ്ദേഹം കണ്ടെത്തുന്നു.ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.ഇതിലെ യാത്ര എന്നത് ജീവിതമാണ്.ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തൊട്ടുരുമ്മിയുള്ള രചന.