`മുനപോയ ഉളിയെ പഴിപറയുന്ന കൊല്ലനല്ല കവി. അതിനെ തീയിലിട്ടുരുക്കി അയാള്‍ പുതിയ മൂര്‍ച്ചകള്‍ പണിയുന്നു. ഇത്തരത്തിലൊരാലയും ഭാവനയുടെ പുതിയ മൂശയും സജീവമാണ് വിമീഷ് മണിയൂരിന്റെ കവിതയില്‍. യുക്തിയുടെ അപനിര്‍മ്മാണം എന്ന കവികര്‍മ്മത്തില്‍ അയാള്‍ സദാ ജാഗരൂകനായി മുഴുകുന്നു. വാസ്തവത്തില്‍ എത്ര അയുക്തികളാണ് നമ്മുടെയീ ലോകം; അനുഭവങ്ങള്‍, രാഷ്ട്രീയം, നാഗരികത, മതം എന്ന് എതിര്‍യുക്തികളുന്നയിച്ച് അയാള്‍ അതിനെ തൊലിയുരിക്കുന്നു. വാസ്തവത്തില്‍ യുക്തികളേയല്ല അവ. യുക്തികളുടെ വേഷം കെട്ടിവരുന്നഹൃദ്യമായ ചില അയുക്തികളാണ്.”-അവതാരിക: സജയ് കെ.വി. യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു, കോഴി ഒരു ചെടിയാണ്, പുറത്തേക്ക് തെറിച്ച നാവ്, അമ്മച്ചിക്കോഴി, എന്റെ ജാതിപ്പേര്, പുറകില്‍ ഓടുന്ന ആള്‍, വലിയ മരങ്ങള്‍ക്ക്, ഒരാള്‍ മുങ്ങിച്ചാകാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ തുടങ്ങിയ 80-ല്‍ പരം കവിതകള്‍.
Weight | 141 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Poetry |
Cover | Paperback |
ISBN | 9789354322815 |
Edition | 1st |
Vol. | 1 |
Page Count | 136 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.