Thiranjedutha Kavithakal- Sreekumaran Thampi

തിരഞ്ഞെടുത്ത കവിതകള്‍- ശ്രീകുമാരന്‍തമ്പി

310.00

Category: Tag:
”നാലുതലമുറകളുടെ ഹര്‍ഷത്തിലും ദുഃഖത്തിലും രതിയിലും നിര്‍വ്വേദത്ത ിലും പ്രണയത്തിലും വിരഹത്തിലും സ്വപ്നത്തിലും സ്വപ്നഭംഗത്തിലും ജീവിതത്തിലും മരണത്തിലും ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ ഹൃദയശ്രുതി ചേര്‍ത്തു നിലനിന്നു. ചലച്ചിത്രഗാനങ്ങ ള്‍ നേടിയ വമ്പിച്ച സ്വീകാര്യതയാല്‍ പക്ഷേ, അദ്ദേഹത്തിന്റെ കവിതകള്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത സര്‍ഗ്ഗാനുഭവങ്ങള്‍ വേ്യുവിധത്തില്‍ വിലയിരുത്തപ്പെട്ടില്ല. വാസ്തവത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ ചലച്ചിത്രഗാനങ്ങളെക്കാള്‍ വിപുലവും സമഗ്രവും ലാവണ്യപൂര്‍ണ്ണവുമാണ് അദ്ദേഹത്തിന്റെ കാവ്യശില്പങ്ങള്‍. ഋതുസങ്കീര്‍ത്തനങ്ങളുടെ കാവ്യപുസ്തകമാണ് ശ്രീകുമാരന്‍തമ്പി യുടെ എഴുത്തുജീവിതം. പ്രകൃതിയിലെയും ജീവിതത്തിലെയും ഋതുവ്യതിയാനങ്ങള്‍ക്ക് തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ, ഇത്രയേറെ സര്‍ഗ്ഗവ്യാഖ്യാനങ്ങള്‍ ചമച്ച മറ്റൊരു കവി നമ്മുടെ കാലത്തില്ല.” എസ്. രമേശന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുടെ പഠനാര്‍ഹമായകുറിപ്പുകളോടെ. ശ്രീകുമാരന്‍തമ്പി # തിരഞ്ഞെടുത്ത കവിതകള്‍ തിരഞ്ഞെടുത്ത 128 കവിതകളുടെ സമാഹാരം
Weight 300 g
Dimensions 14 × 21 × 1 cm
Language

Malayalam

Category

Poetry

Cover

Paperback

ISBN

9789353903473

Edition

1st

Vol.

1

Page Count

288

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.