നമ്മുടെ പഴയ കവികള്‍ ഋഷികളായിരുന്നു. ഋഷിയല്ലാത്തവന്‍ കവിയല്ല. ഋഷി സത്യം ദര്‍ശിച്ചവനാണ്. എന്നിട്ട് ആ സത്യം ലോകനന്മയ്ക്കായി വിളിച്ചുപറയുന്നവനാണ്. അത്തരം ഋഷികവികളുടെ വംശം കാലാന്തരത്തില്‍ ഇവിടെ ഇല്ലാതായി. പക്ഷേ, നമ്മുടെയെല്ലാം മഹാഭാഗ്യത്തിന് ഒരു കവി ഇപ്പോഴും നമ്മുടെ ഇടയി ലുണ്ട്. മറ്റാരുമല്ല- കവി എസ്. രമേശന്‍ നായര്‍തന്നെ. രമേശന്‍ നായരുടെ ഏറ്റവും പുതിയ സമാഹാരത്തിലൂടെ പോകുമ്പോള്‍ ഒരുകാര്യം വ്യക്തമാകും–അദ്ദേഹത്തിന്റെ മനീഷ ഇപ്പോഴും ക്ഷീണിക്കാത്തതാണ്. അദ്ദേഹത്തിന്റെ പൊന്‍പേനയിലെ മഷി ഇപ്പോഴും അല്പംപോലും ഉണങ്ങാത്തതാണ്. – ടി. പത്മനാഭന്‍. ****** ശ്യാമയ്‌ക്കൊരു പൂവ്, സൂര്യഹൃദയം, ഗോദാനം, കവിപ്പിറവി, ജന്മാന്തരം, തിരുവിഴ, പത്തറമുത്ത് , മണ്ണാപ്പേടി, ശ്രീവത്സം, മറ്റൊരു പെരുന്തച്ചന്‍ തുടങ്ങിയ 59 കവിതകളുടെ സമാഹാരം.
Weight | 183 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Poetry |
Cover | Paperback |
ISBN | 9789354322570 |
Edition | 1st |
Vol. | 1 |
Page Count | 176 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.