1926-ല്‍ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാംഷി ഒരു സോഷ്യലിസ്റ്റാകുന്നതിന് മുമ്പ് സാര്‍ഡീനിയയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായി പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അതായത് 20-ാം വയസ്സില്‍ എഴുതിയ ‘മര്‍ദ്ദിതരും മര്‍ദ്ദകരും’ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാകുന്നത് വരെയുള്ള ലേഖനങ്ങളാണ് ആദ്യ ഭാഗത്തുള്ളത്. ദേശീയവാദിയായ ഒരു യുവാവില്‍ നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള ആശയപരിണാമത്തിന്റെ അടയാളങ്ങള്‍ ഈ രചനകളില്‍ കാണാം. 1921 ജനുവരിയില്‍ ലിവോര്‍ണോയില്‍ നടന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപക കോണ്‍ഗ്രസ്സു മുതല്‍ 1926 ഒക്ടോബറില്‍ വരെയുള്ള ഏറെക്കുറെ ആറു വര്‍ഷക്കാലത്തെ ലേഖനങ്ങളില്‍ നിന്നു തെരഞ്ഞെടുത്തവയാണ് രണ്ടാം ഭാഗത്ത് വരുന്നത്. ജയില്‍ക്കുറിപ്പുകള്‍ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഇക്കാല രചനകളെയും, ഇക്കാലത്തെ പൊതു ചരിത്ര-രാഷ്ട്രീയ സ്ഥിതിഗതികളെയും മനസ്സിലാക്കേണ്ടതത്യന്താപേക്ഷിതമാണ്. അതുകൊണ്ട് രാഷ്ട്രീയരചനകളുടെ വായന ജയില്‍ക്കുറിപ്പുകളുടെ സുഗമമായ വായനയ്ക്ക് ഒരു മുന്നൊരുക്കമാകും.
Weight | 855 g |
---|---|
Dimensions | 22 × 14 × 5 cm |
Language | Malayalam |
Category | Politics Essay's |
Cover | Hardback |
ISBN | 9789384638559 |
Edition | 1 |
Vol. | 1 |
Page Count | 682 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.