മലയാളകഥക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്തകത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാല കഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അത്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ് കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്ന് പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റ പുസ്തകത്തില്‍.
Weight | 235 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Story |
Cover | Paperback |
ISBN | 9788122610550 |
Edition | 4 |
Vol. | 4 |
Page Count | 198 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.