ആണിന്റെ തിരശീലയിലേക്കുള്ള നോട്ടം അവന്റെ ലിംഗത്തിന്റെ പ്രയോഗമാകുന്നു എന്നതാണ് ചലച്ചിത്ര കാഴ്ചകളുടെ രാഷ്ട്രീയം. പുരുഷാധിപത്യവ്യവസ്ഥിതിക്കുള്ളില്‍, അതിന്റെ സാംസ്‌കാരിക പ്രയോഗങ്ങള്‍ക്കു നടുവില്‍ മറഞ്ഞിരിക്കുന്ന പുല്ലിംഗത്തെ പ്രശ്‌നവല്‍കരിക്കുന്നതിലൂടെ, ആണത്തത്തെയും പെണ്ണത്തത്തെയും കൂടുതല്‍ അഴിച്ചെടുക്കാനാകുന്നു എന്നതാണ് ഈ ചലച്ചിത്ര വായനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പുല്ലിംഗം അടിച്ചമര്‍ത്തുന്ന പെണ്‍ ശരീരം മാത്രമല്ല അതിനെ വെല്ലുവിളിച്ചുകൊണ്ട് ഇളകിയാടുന്ന പെണ്‍ശരീരത്തിന്റെ സാധ്യതകളും ആരായുന്നതിലൂടെ ചലച്ചിത്ര കാഴ്ചകള്‍ കൂടുതല്‍ വിപുലമായ ശരീരരാഷ്ട്രീയത്തിന്റെ പ്രയോഗസ്ഥലമാകുന്നു. അതിലൂടെ പുല്ലിംഗത്തിന്റെ നോട്ടം മാത്രമല്ല, പുല്ലിംഗത്തെ നോക്കാനുള്ള ശ്രമം കൂടിയായി ഈ വായനകള്‍ മാറുന്നു.
Weight | 160 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Studies |
Cover | Paperback |
ISBN | 9788192238401 |
Edition | 2 |
Vol. | 2 |
Page Count | 160 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.