പാശ്ചാത്യ സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപനത്തിനു കാരണമായ കൃതികളിലൊന്നായ ‘പൊയ്‌പോയ കാലം തേടി’ ഏറ്റവും ശ്രേഷ്ഠമായ ഫ്രഞ്ച് നോവലായി ഗണിക്കപ്പെടുന്നു. നോവലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള നോവലായ ഈ ഫ്രഞ്ച് കൃതിക്ക് പരിഭാഷയിലും പേരിലും പേജുകളുടേയും വാല്യങ്ങളുടെയും എണ്ണത്തിലുമൊക്കെ വ്യത്യസ്തതകളും പാഠാന്തരങ്ങളുമുണ്ട്. അബോധത്തിന്റെയും സഹജവാസനകളുടെയും സൗന്ദര്യബോധത്തിന്റെയും സങ്കീര്‍ണ്ണതകളിലേക്കു ചുഴിഞ്ഞിറങ്ങിയ പ്രൂസ്ത് അതേ സമയം ജീവിതത്തിന്റെയും തന്റെ കാലഘട്ടത്തിലെ ഫ്രഞ്ച് സമൂഹത്തിന്റെയും യഥാതഥമായ ചിത്രവും അവതരിപ്പിച്ചു. ആനന്ദകരമായ നിമിഷങ്ങളിലൂടെ ജീവിതത്തെ മുഴുവന്‍ ഓര്‍മിക്കുന്ന മര്‍സേല്‍ എന്ന കഥാപാത്രത്തിലൂടെ കലാകാരനെ കഥാപാത്രമാക്കുകയായിരുന്നു പ്രൂസ്ത്. പിന്നീട് എത്രയോ എഴുത്തുകാര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. ഒറ്റ നോവല്‍ കൊണ്ടുമാത്രം മര്‍സേല്‍ പ്രൂസ്ത് ആധുനിക നോവലിന്റെ ഭാഗധേയം നിര്‍ണയിച്ചുവെന്നു നിസ്സംശയം പറയാം.
Weight | 126 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Novel |
Cover | Paperback |
ISBN | 9788126467211 |
Edition | 1 |
Vol. | 1 |
Page count | 111 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.