ജോസഫിന്റെ ഏറ്റവും പുതിയ കവിതകളുള്‍ക്കൊള്ളുന്ന സമാഹാരം. ഇതില്‍ ചേര്‍ത്തിരിക്കുന്ന നാല്പതില്പ്പരം കവിതകളില്‍ മിക്കവയും അതിസാധാരണ കാഴ്ചകളുടെയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങളാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാവും. കാഴ്ചയുടെയും അനുഭവത്തിന്റെയും സര്ഗികതകളാണ് ഈ കവിതകളില്‍ ആഘോഷിക്കപ്പെടുന്നത്. ആധിപത്യ വാസനയിലധിഷ്ഠിതമായ സമകാലിക ലോകത്തിന്റെ നടപ്പുശീലങ്ങളില്‍ വേരുകളുള്ളവയല്ല ഈ നൈസര്ഗികതകള്. അതുകൊണ്ടാണ് പ്രകൃതിയുടെ പ്രാകൃതത്ത്വത്തെയും സംസ്കൃതിയുടെ ആധിപത്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന ഇതിലെ പല കവിതകളും ആധുനികതയുടെ കടുത്ത വിമര്‍ശനങ്ങളായി പരിണമിക്കുന്നത്.”–അവതാരിക: പി.പി. രവീന്ദ്രന്. സത്യം, മിന്നല്‍, സഹ്യപര്‍വ്വതം, ആദ്യപ്രേമം, മുഖക്കണ്ണാടി, കുയില്ക്കൂക്ക്, ഓര്‍ഫ്യൂസ്, വൈകിയെത്തുന്നവരോട്, കാടാണ് ഞാന്‍, എണ്ണവും എഴുത്തും തുടങ്ങിയ 40- ല്‍ പരം കവിതകള്‍
Weight | 125 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Poetry |
Cover | Paperback |
ISBN | 9789354322723 |
Edition | 1st |
Vol. | 1 |
Page Count | 120 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.