നുറുങ്ങുവെട്ടമല്ല ഉറങ്ങാത്ത വെട്ടമാണ് ഈ ‘സൂര്യ’ പുസ്തകം അകക്കാമ്പിലുണർത്തുന്നത്. – ഡോ.എം. ലീലാവതി **** സൂര്യ കൃഷ്ണമൂർത്തിയുടെ ‘നുറുങ്ങുവെട്ടം’ ഞാൻ സമീപകാലത്ത് വായിച്ച മികച്ചമലയാള കൃതിയാണ്. അത്ഭുതാവഹമായ ഈ കരവിരുതിന്റെ ഉടമയ്ക്ക് എന്റെ വിനീത പ്രണാമം.- ടി. പത്മനാഭൻ **** പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോളാണ് ബന്ധവൈഭവങ്ങളെപ്പറ്റി നാം ഓർത്തുപോകുന്നത് .അത്ഭുതങ്ങൾ ! ‘നുറുങ്ങുവെട്ട’ത്തിനും സൂര്യകൃഷ്ണമൂർത്തിക്കും നന്ദി … – എം.ടി. വാസുദേവൻ നായർ **** ഈ കൃതി വേദനയാണോ, ആശ്വാസമാണോ തന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല … – സുഗതകുമാരി **** സൂര്യ കൃഷ്ണമൂർ്ത്തി പറയുന്നത് അരങ്ങിനപ്പുറത്തെ പച്ചമനുഷ്യരെപ്പറ്റിയാണ്. കണ്ണുനനയാതെ ഈ പുസ്തകത്തിലെ പല അദ്ധ്യായങ്ങളും വായിച്ചുതീർ്ക്കാൻ പ്രയാസം. – അടൂർ ഗോപാലകൃഷ്ണൻ **** ചെറുകഥകളുടെ ആഖ്യാനചാതുരിയും യാത്രാവിവരങ്ങളുടെ അനുഭവസാന്ദ്രതയും ആത്മകഥയുടെ സ്മൃതിദീപ്തിയും സൂര്യ കൃഷ്ണമൂർത്തിയുടെ കാവ്യചാരുതയുള്ള ഗദ്യ ത്തിൽ അലിഞ്ഞു ചേരുന്നു.- സച്ചിദാനന്ദൻ **** ‘നുറുങ്ങുവെട്ടം’ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു – സൂര്യകൃഷ്ണമൂർത്തി എഴുതിയത് വായിക്കുമ്പോൾ സമുദ്രകോപം പോലെ എന്തോ മനസ്സിനെ ഇളക്കിമറിക്കുകയായിരുന്നു.- പെരുമ്പടവം ശ്രീധരൻ
Weight | 175 g |
---|---|
Dimensions | 14 × 21 × 1 cm |
Language | Malayalam |
Category | Memoirs |
Cover | Paperback |
ISBN | 9789354323669 |
Edition | 1st |
Vol. | 1 |
Page Count | 168 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.