ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നാഴികക്കല്ലായിത്തീര്‍ന്ന ന്യൂഡല്‍ഹി, വിന്‍സന്റ് ഗോമസ് എന്ന തകര്‍പ്പന്‍ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പന്‍ തുടക്കമിട്ട രാജാവിന്റെ മകന്, നിറക്കൂട്ട്, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ശ്യാമ, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, സംഘം, നായര്‍സാബ്, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്, മനു അങ്കിള്‍, ആകാശദൂത് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റുകളെക്കൊണ്ട് മലയാളസിനിമയുടെ മുഖച്ഛായ മാറ്റിയ ഡെന്നീസ് ജോസഫിന്റെ ഓര്‍മക്കുറിപ്പുകള്‍. ജീവിതവും സിനിമയും നിറഞ്ഞു നില്ക്കുന്ന ഈ അനുഭവാഖ്യാനങ്ങള്‍ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാകുന്നു. ഡെന്നീസ് ജോസഫ് അനുഭവം പറയുമ്പോള്‍ നാം അന്തംവിട്ടുപോകുന്നു. കൗതുകവും ജിജ്ഞാസയും നടുക്കവും കൊണ്ട് നമ്മെ പിടിച്ചിരുത്തുന്ന ഒരു ഡെന്നീസ് തിരക്കഥയുടെ പ്രശംസനീയമായ ആര്‍ജവശോഭ ഇതിനുണ്ട്. മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഈ ഋജുമൊഴികളില്‍ നിന്നും നാം വായിച്ചെടുക്കുന്നു. തന്നെക്കുറിച്ചല്ല, തന്നോട് ചേര്‍ന്നു നിന്നവരെക്കുറിച്ചാണ് ഈ ആത്മകഥ. നിറക്കൂട്ടില്ലാതെ അത് നിര്‍വഹിക്കപ്പെടുന്നത് പരഭാഗശോഭ!
Weight | 275 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Memoirs |
Cover | Paperback |
ISBN | 9789390234899 |
Edition | 1 |
Vol. | 1 |
Page Count | 272 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.