Mathatheppatti marx engals lenin

മാര്‍ക്‌സ് എംഗല്‍സ് ലെനിന്‍ മതത്തെപ്പറ്റി

170.00

SKU: 9789384639013 Categories: , Tags: , ,

മതത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കുന്ന ഈ സമാഹാരം സാമാന്യബോധത്തിന്റെ ശീതളഛായയില്‍ സ്വസ്ഥരായിരിക്കുന്നവരെ അസ്വസ്ഥരാക്കും. വിടര്‍ന്ന് നില്‍ക്കുന്ന പൂക്കളെ നോക്കി പുളകിതരാകുന്നവരെ അത് വേരിന്റെ പരുക്കന്‍ അവസ്ഥകളിലേക്ക് വലിച്ചെറിയും. അന്തിമമായ ഉത്തരങ്ങളില്‍ തലചായ്ച്ചുറങ്ങുന്നവരെ ചോദ്യങ്ങളുടെ അശാന്തമായ സമുദ്രങ്ങളിലേക്ക് അത് പിടിച്ച് തള്ളും. എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന അലസ സംതൃപ്തിക്കുമേല്‍ അന്വേഷണത്തിന്റെ തീജ്വാലകളായ് അത് ആളിക്കത്തും. സ്വന്തം സാധ്യതകളെ ബാധ്യതകളായി മാറ്റുന്ന ‘തത്വചിന്താപരമായ വീഴ്ചകള്‍ക്കെതിരെ’ ഈ പുസ്തകം പിന്‍മടക്കമില്ലാത്ത ഒരു വെല്ലുവിളിയായി, ഇനിയും മരവിച്ചിട്ടില്ലാത്ത മനസുകളില്‍ ചിന്തയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും. പ്രപഞ്ചത്തിന്റെ അപാരതയിലേക്കും ജീവന്റെ വിസ്മയങ്ങളിലേക്കും, മനുഷ്യാസ്തിത്വത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കും ചരിത്രം നിര്‍മിക്കുന്നവരെങ്കിലും ചരിത്രത്തില്‍ ഇടംകിട്ടാതെ പോകുന്ന മനുഷ്യരിലേക്കും ഇത് നമ്മെ നിരന്തരം മാടിവിളിക്കും-കെ.ഇ.എന്‍.

Weight 195 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Essays

Cover

Paperback

ISBN

9789384639013

Edition

1

Vol.

1

Page Count

162

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.