K.V. Babyute Balakavithakal

കെ.വി. ബേബിയുടെ ബാലകവിതകള്‍

110.00

SKU: 9788124020395 Categories: ,

കെ.വി. ബേബിയുടെ ബാലകവിതകള്‍ നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്താഗ്രസ്തരാക്കുകയും ചെയ്യുന്നു. ഉത്തരം താങ്ങുന്ന പല്ലിയെ വായിച്ചു നാം ചിരിച്ചുകുഴയും. കരിയിലക്കിളികള്‍ വായിച്ചു കൊത്തിച്ചിക്കി നടക്കും. പാവയ്ക്ക വായിച്ചു നാവിലെ കയ്പുരസത്തില്‍ അമ്പരക്കും. പട്ടിയുടെയും കല്ലിന്റെയും പ്രാര്‍ത്ഥനകളിലൂടെ കടന്നുപോകുമ്പോള്‍ അനുതാപത്താല്‍ അലിയും. ദൃശ്യസമൃദ്ധവും ഭാവസമൃദ്ധവുമാണ് ഈ കാവ്യ ലോകം. നിത്യജീവിതത്തിന്റെ പങ്കാളികളായ നായ, പൂച്ച, കോഴി, കാക്ക ഇവരെയൊക്കെ ഏതു ബാലകവിതകളിലും കാണാമെങ്കിലും കെ.വി. ബേബിയുടെ കവിതകളില്‍ അവരെല്ലാം അങ്ങേയറ്റം ആദരവും സ്‌നേഹവും പരിഗണനയുമര്‍ഹിക്കുന്ന തോഴരാണ്. സമാധാനപരമായ സഹവര്‍ത്തിത്വമെന്തെന്ന് ബേബിയുടെ കവിതകള്‍ അനൗപചാരികമായി പഠിപ്പിക്കുന്നു. ഭൂമി മനുഷ്യന്റെതു മാത്രമല്ല കാക്ക, കുറുക്കന്‍, തുമ്പപ്പൂവ്, കല്ല് എല്ലാവര്‍ക്കും അതിനവകാശമുണ്ട്. സര്‍വ്വചരാചരത്തിലും ലയിച്ചുചേര്‍ന്ന പ്രപഞ്ചചൈതന്യത്തിന്റെ നിസ്തുലനടനത്തെ കണ്‍നിറയെ കാണുവാന്‍ നിങ്ങളും ഈ കവിതകളെ തൊട്ടുകൊണ്ട് അനന്തതയിലേക്ക് ഒരു നൊടി നോക്കുക. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇവ സമ്മാനിക്കുക.

Weight 150 g
Dimensions 21 × 14 × 1 cm
Language

Malayalam

Category

Child literature

Cover

Paperback

ISBN

9788124020395

Edition

1

Vol.

1

Page Count

143

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.