അസാധാരണമായ ഒരു നിര്‍ഭയത്വമാണ് ആര്‍ ബി ശ്രീകുമാര്‍. മോദിയുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഫാഷിസം തോല്‍പ്പിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇന്നും അദ്ദേഹം തുടരുന്നത്. Gujarath Behind the Curtain എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പരിഭാഷയാണ് ഈ കൃതി. ഗാന്ധി ജനിച്ച, ദേശീയ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമായിരുന്ന ഗുജറാത്ത് എങ്ങനെയാണ് ഫാഷിസ്റ്റുകള്‍ പകയുടെയും അപരവിദ്വേഷത്തിന്റെയും പരീക്ഷണശാലയാക്കി മാറ്റാന്‍ കഴിഞ്ഞത് എന്ന് അദ്ദേഹം വിവരിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സ്വാഭാവികമായും ഉണ്ടാകുന്നതല്ല ഇത്തരം കലാപങ്ങളെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢാലോചനകളും ആസൂത്രണങ്ങളും ഭയാനകമാണെന്നും വസ്തുതാപരമായി വിശദീകരിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് ഗോധ്രകള്‍ ഉണ്ടാകുന്നത് എന്നും.
ഫാഷിസ്റ്റുകള്‍ക്ക് കലാപങ്ങള്‍ ഒരേ സമയം വിതയും കൊയ്ത്തുമാണ്.
Weight | 250 g |
---|---|
Dimensions | 21 × 14 × 2 cm |
Language | Malayalam |
Category | Essays |
Cover | Paperback |
ISBN | 9789384638726 |
Edition | 1 |
Vol. | 1 |
Page Count | 217 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.