ബ്രിട്ടീഷ് ഇന്ത്യയില്‍ വെള്ളക്കാര്‍ക്കെതിരെ വലിയ ജനകീയ ചെറുത്തുനില്‍പുകളാണ് മലബാറില്‍ നടന്നത്. മലബാറില്‍ നടന്ന ഒട്ടുമിക്ക പോരാട്ടങ്ങളെയും യുദ്ധം എന്ന പേരിലാണ് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത്. പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മാപ്പിളമാര്‍ ധീരമായി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ വിവിധ രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദന കേന്ദ്രമായി വര്‍ത്തിച്ച വ്യക്തിത്വമാണ് ആലി മുസ്‌ലിയാര്‍. സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. ഉന്നതമായ സ്വഭാവ വിശേഷം, നേതൃപാടവം, ദേശാഭിമാന ബോധം, സംഘാടന മികവ്, മതവിജ്ഞാനങ്ങളിലുള്ള അവഗാഹം തുടങ്ങി ബഹുമുഖ വ്യക്തിത്വമായിരുന്നു ആലി മുസ്‌ലിയാരുടേത്. ബ്രിട്ടീഷുകാര്‍ക്കെതിരെ വിവിധ പ്രദേശങ്ങളില്‍ ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ ആലി മുസ്‌ലിയാരുടെ ശിഷ്യന്മാരായിരുന്നു. വിവിധ രേഖകളിലും മറ്റും പരന്നുകിടന്ന ആലി മുസ്‌ലിയാരുടെ ബ്രൃഹത്തായ ജീവിതത്തെ ലളിതവും സമഗ്രവുമായി രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥം.
ആലി മുസ്‌ലിയാരുടെ ജീവിതവുമായി ബന്ധപ്പെട്ട ഇതുവരെ ആരും പ്രസിദ്ധീകരിക്കാത്ത അത്യപൂർവ്വ രേഖകൾ ഈ പുസ്തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു.
Weight | 100 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Cover | Paperback |
Category | Biographical Study |
ISBN | 9788194490111 |
Edition | 1st |
Vol. | 1 |
Page Count | — |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.