ആട്ടിന്‍പറ്റങ്ങളെ മേച്ചുനടക്കുമ്പോള്‍ സാന്റിയാഗോ എന്ന ഇടയബാലന്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗോയ്ക്കുണ്ടാകുന്ന ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്ര തിരിക്കുന്നു. ആല്‍കെമിസ്റ്റ് ആ യാത്രയുടെ കഥയാണ്-ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹിക ജീവിതത്തിന് ദൈവികമായ സൗരഭ്യം നല്‍കുന്ന വഴിയാണ് ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ടിലും പിറന്നു വീഴുന്നു. ആല്‍കെമിസ്റ്റ് അത്തരമൊരു പുസ്തകമാണ്.
Weight | 195 g |
---|---|
Dimensions | 21 × 14 × 1 cm |
Language | Malayalam |
Category | Novel |
Cover | Paperback |
ISBN | 9788126401901 |
Edition | 2 |
Vol. | 2 |
Page Count | 175 |
Reviews
There are no reviews yet.
Only logged in customers who have purchased this product may leave a review.